സന്നാഹ മത്സരങ്ങള്‍ക്ക് സമാപനം: വീണ്ടും ക്ലബ് ആരവങ്ങളിലേക്ക്
ലണ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ മുന്നോടിയായി നടത്തിയ സന്നാഹ മത്സരങ്ങള്‍ക്ക് സമാപനം. നാളെ മുതല്‍ വീണ്ടും താരങ്ങളും ഫുട്‌ബോള്‍ ലോകവും ക്ലബ് ഫുട്‌ബോളിന്റെ ആരവങ്ങളിലേക്ക്. ഒരാഴ്ചയായി തുടരുന്ന സന്നാഹ മത്സരങ്ങള്‍ ബുധനാഴ്ചയാണ് അവസാനിച്ചത്.
വിവിധ ക്ലബ് ഫുട്‌ബോളുകളില്‍ ഏതാനും മത്സരങ്ങള്‍ കൂടി കഴിയുന്നതോടെ ചാംപ്യന്‍മാര്‍ ആരാണെന്ന ചിത്രം വ്യക്തമാകും. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കാണ് ഇന്ന് രാത്രി 12ന് തുടക്കമാവുക. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് നിലവില്‍ കിരീട സാധ്യത നിലനില്‍ക്കുന്നത്. പോയിന്റ് പട്ടികയില്‍ 81 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത് നില്‍കുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 65 പോയിന്റാണുള്ളത്.
63 പോയിന്റുമായി ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്തുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി തന്നെയായിരിക്കും പ്രീമിയര്‍ ലീഗിലെ ചാംപ്യന്‍മാരാവുക എന്ന് തന്നെയാണ് നിവലിവെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബുണ്ടസ് ലിഗയിലും ഇന്ന് മത്സരങ്ങള്‍ പുനരാരംഭിക്കുന്നുണ്ട്. ബുണ്ടസ് ലിഗയില്‍ 66 പോയിന്റുമായി ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ബയേണിന് ഇനിയും ഏഴ് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കേ രണ്ടാം സ്ഥാനക്കാരായ ഷാല്‍ക്കേക്ക് ബയേണിനെ പിന്തുടരാനാവില്ലെന്നാണ് വിലയിരുത്തലുകള്‍. 48 പോയിന്റുമായി ബെറൂസ്യ ഡോര്‍ഡ് മുണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഇറ്റാലിയന്‍ ലീഗിലും ഇന്ന് മത്സരങ്ങള്‍ പുനരാരംഭിക്കും. 75 പോയിന്റുമായി യുവന്റസാണ് ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാര്‍. 73 പോയിന്റുമായി നാപോളി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.
ഇറ്റാലിയന്‍ ലീഗിലെ ചാംപ്യന്‍മാരെ അറിയണമെങ്കില്‍ അവസാനത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഫ്രഞ്ച് ലീഗും ഇന്ന് പുനരാരംഭിക്കും. ഫ്രഞ്ച് ലീഗിലെ ഒന്നും രണ്ടും മൂന്നൂം സ്ഥാനത്ത് നില്‍കുന്ന ടീമുകള്‍ക്ക് ഓരോ പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
അതിനാല്‍ ഫ്രഞ്ച് ലീഗിലെ കിരീടപ്പോരാട്ടം പ്രവചനാതീതമാണ്. 78 പോയിന്റുമായി ശ്രുസ്ബറി ഒന്നാം സ്ഥാനത്തും 77 പോയിന്റുമായി വിഗാന്‍ അത്‌ലറ്റിക് രണ്ടാം സ്ഥാനത്തും 76 പോയിന്റുമായി ബ്ലാക്ക് ബേണ്‍ മൂന്നാം സ്ഥാനത്തുമാണുമുള്ളതിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."