വില്‍പന നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; നാലുപേര്‍ക്കെതിരേ കേസ്
മാനന്തവാടി: വില്‍പന നികുതി ഉദ്യോഗസ്ഥനെന്ന വ്യാജേന വാഹനം തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയ സംഭവത്തില്‍ വകുപ്പിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനടക്കം നാലു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
കല്‍പ്പറ്റ സ്വദേശി സി.ടി സുനില്‍കുമാറിനെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയുമാണ് മാനന്തവാടി പൊലിസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പയ്യമ്പള്ളിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍പ്പറ്റയിലെ ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ 2008ല്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത സുനില്‍ കുമാര്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി വാഹന പരിശോധന നടത്തുകയായിരുന്നു.
കല്‍പ്പറ്റ ഐഡിയല്‍ ട്രേഡിങ് കമ്പനിയില്‍ നിന്നും കാപ്പി കയറ്റി കാട്ടിക്കുളം ടി.എച്ച് ട്രഡേഴ്‌സിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് പയ്യമ്പള്ളിയില്‍ വെച്ചാണ് ഇവര്‍ വാഹനം പരിശോധിച്ചത്. പയ്യംമ്പള്ളി വെച്ച് കാപ്പി കയറ്റി പോവുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയും ടാക്‌സ് വകുപ്പ് ജീവനക്കാരാണെന്ന് പറഞ്ഞ് വാഹനവും വണ്ടിയുടെ രേഖകളും മറ്റും പരിശോധിക്കുകയും ചെയ്തു. ന
സംഭവം പുറത്തറിയുകയും ആള്‍മാറാട്ടം നടത്തി സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹനം പരിശോധിച്ചത് ഏറെ വിവാദമാവുകയും ചെയ്തതോടെ സംസ്ഥാന ടാക്‌സ് വകുപ്പ് നേരിട്ട് മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നാലുപേരും ഇപ്പോള്‍ ഒളിവിലാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."