മഥുര സംഘര്‍ഷത്തിനിടെ ഹേമമാലിനി എംപിയുടെ ഷൂട്ടിങ് ചിത്രങ്ങള്‍ വിവാദത്തില്‍
മഥുര : സ്വന്തം നിയോജക മണ്ഡലത്തില്‍ നടന്ന ദുരന്തവാര്‍ത്തയറിയാതെ സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മഥുര എംപി ഹേമമാലിനി.
ജവര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പൊലിസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഒന്നും തന്നെ അറിയാതെയാണ് ഹേമമാലിനി മുബൈയില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ എടുത്ത തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇതിനെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമങ്ങള്‍ രംഗത്തുവന്നതോടെ ചിത്രങ്ങള്‍ ഒഴിവാക്കി. അതിനു ശേഷം സംഭവത്തില്‍ അപലപിച്ചും ഖേദം രേഖപ്പെടുത്തിയും രംഗത്തുവന്നു. പ്രദേശത്ത് തന്റെ സാമീപ്യം അത്യാവശ്യമാണെന്നും താന്‍ അങ്ങോട്ട് തിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തു.
ട്വീറ്റുകള്‍ കുഴപ്പമില്ലെന്നും പ്രധാന വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കരുതെന്നുമാണ് വിഷയത്തില്‍ ബിജെപി വക്താവ് സാംപിത് പാത്ര പ്രതികരിച്ചത്.
So so upset by ths news frm a place which is so dear to me Will go there again if my presence is required.My heart goes out to the bereaved
— Hema Malini (@dreamgirlhema) 3 June 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."