മുല്ലപ്പെരിയാര്‍: സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് വി.എം സുധീരന്
തിരുനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രസ്താവനയുണ്ടാക്കിയ ആശയകുഴപ്പം ഇപ്പോഴും തുടരുന്നുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മുല്ലപ്പെരിയാറില്‍ വ്യക്തത വരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിന്റെ വോട്ട് സി.പി.ഐ.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ തെളിവാണെന്നും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് എല്‍.ഡി.എഫ് എന്തുകൊണ്ട് പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ട് ചോര്‍ന്നതിനെക്കുറിച്ച് പരിശോധിക്കും. ജനപ്രതിനിധികള്‍ക്ക് ഇത്തരമൊരു അബദ്ധം സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."