ചോര്‍ന്നൊലിക്കുന്ന പോസ്റ്റ് ഓഫിസില്‍ ആശങ്കയോടെ ജീവനക്കാര്‍
കാസര്‍കോട്: ജില്ലാ ആസ്ഥാനത്തെ ചോര്‍ന്നൊലിക്കുന്ന പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു ഒരു പോലെ ദുരിതം സൃഷ്ടിക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച രണ്ടു നിലയുള്ള ഈ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചോര്‍ച്ച കാരണം പോസ്റ്റ് ഓഫിസിനകത്തെ പല മുറികളിലും ചുവരുകളില്‍ വിള്ളല്‍ വീണിരിക്കുന്നു. ചുവരും മേല്‍ക്കൂരയും തങ്ങളുടെ മേല്‍പതിക്കുമോയെന്ന ഭയവും ജീവനക്കാര്‍ക്കുണ്ട്.
ഇതിനു പുറമെ ജീവനക്കാരുടെ അഭാവവും ഇവിടെയുണ്ട്. അഞ്ചു ക്ലര്‍ക്കുമാരുടെ ഒഴിവ് പോസ്റ്റ് ഓഫിസിന്റെ നിത്യേനയുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്പീഡ്, രജിസ്‌ട്രേഡ് തുടങ്ങിയ പോസ്റ്റല്‍ ഉരുപ്പടികള്‍ സ്വീകരിക്കാന്‍ ഇവിടെ ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഈ ജീവനക്കാരന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്.
ജില്ലാ ആസ്ഥാനത്തെ പോസ്റ്റ് ഓഫിസില്‍ പാര്‍സല്‍ ഉള്‍പ്പെടെയുള്ള വിവിധ തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കുന്നത് ഒറ്റ കൗണ്ടറില്‍ കൂടി മാത്രമാണ്.
ഒരാള്‍ തന്നെ ഒട്ടനവധി ഉരുപ്പടികള്‍ കൊണ്ടു വരുമ്പോള്‍ വളരെയധികം സമയം ഒരാള്‍ക്കു വേണ്ടി തന്നെ വേണ്ടിവരുമ്പോള്‍ മറ്റുള്ളവര്‍ ക്യൂവില്‍ കാത്തു നിന്നു മുഷിയുന്ന അവസ്ഥയുമുണ്ടാകുന്നു. അഞ്ചു ജീവനക്കാരെ നിയമിക്കുന്നതിനു വേണ്ടി 2015ല്‍ കൂടിക്കാഴ്ച നടക്കുകയും ആളുകളെ നിയമിക്കുകയും ചെയ്തിരുന്നെങ്കിലും ഇവര്‍ ഉത്തരേന്ത്യക്കാരായതിനാല്‍ തിരികെ പോയി. ഇതിനു ശേഷം രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും പിന്നീട് സ്ഥിരം ക്ലര്‍ക്കുമാരെ നിയമിക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിനു പകരമായി നാലു താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്കു യഥാസമയം വേതനം ലഭിക്കാറില്ലെന്നും ആരോപണമുണ്ട്. ഇതിനു പുറമെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാര്‍ക്ക് പണമിടപാട് കൈകാര്യം ചെയ്യാന്‍ സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാല്‍ തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷകളും മറ്റും നടന്നതിനു ശേഷമുള്ള ഉത്തരക്കടലാസുകള്‍ പാര്‍സല്‍ ചെയ്യുന്ന മാര്‍ച്ച് മാസത്തില്‍ പോസ്റ്റ് ഓഫിസില്‍ കൗണ്ടറിലെ ജീവനക്കാരന്‍ അനുഭവിച്ച ദുരിതവും കടുത്തതായിരുന്നു.
ഇതിനു പുറമേ പോസ്റ്റ് ഓഫിസില്‍ സ്ഥാപിച്ചിട്ടുള്ള അതിവേഗ ഇന്റര്‍ നെറ്റായ സിഇഫിയുടെ ബ്രോഡ് ബാന്‍ഡ് മോഡം കേടായിട്ടു ആറ് മാസം പിന്നിട്ടെങ്കിലും ഇതു നന്നാക്കാനുള്ള നടപടികള്‍ പോലും അധികൃതര്‍ കൈകൊള്ളാതെ വന്നതോടെ മണിട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള പല പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ആസ്ഥാനത്തെ പോസ്റ്റ് ഓഫിസില്‍ വേഗത കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."