സായിറാം ഭട്ട് സമൂഹത്തിന് മാര്‍ഗദര്‍ശി: മന്ത്രി ചന്ദ്രശേഖരന്‍
ബദിയടുക്ക: സായിറാം ഭട്ടിനെ മാര്‍ഗദര്‍ശിയാക്കാന്‍ ശ്രമിച്ചാലും നന്മ കെട്ട ഈ കാലത്ത് നടക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സായിറാം ഭട്ടിനു ജന്മനാട് നല്‍കിയ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പ്രാവശ്യം പത്മശ്രീ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തിട്ടും പരിഗണന കിട്ടാത്തയാളാണ് സായിറാം ഭട്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. ജീവിത മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന ഇക്കാലത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിയാണ് സായിറാം ഭട്ടെന്നും എം.പി അബ്ദുസമദ് സമദാനി പറഞ്ഞു.
എബി കുട്ടിയാനം സായിറാം ഭട്ടിനെ കുറിച്ചെഴുതിയ പുസ്തക പ്രകാശനം സമദാനി പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വൈ. സുധീര്‍കുമാര്‍ഷെട്ടി അധ്യക്ഷനായി. കൊണ്ടയൂര്‍ ശ്രീ യോഗാനന്ദ സരസ്വതി ആശീര്‍ വചനം നടത്തി. 250ാമത്തെ വീടിന്റെ താക്കോല്‍ ദാനം പുത്തൂര്‍ എം.എല്‍.എ ശകുന്തള ഷെട്ടി എം.എല്‍.എ നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സായിറാം ഭട്ടിനെ പരിചയപ്പെടുത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പുസ്തകം പരിചയപ്പെടുത്തി.
ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹ്മ്മദലി, മാഹിന്‍ കേളോട്ട്, ഫാ. രാജുഫിലിപ്പ് സക്കറിയ, പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, യോഗീഷ് ഭട്ട്, എം.ബി പുരാണിക്, പ്രദീപ്കുമാര്‍ കല്‍ക്കുറ, ഹരീഷ് നാരംപാടി, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, നിരഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."