രാജ്യത്തിന്റെ നിയമങ്ങള്‍ വച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്- കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുകയെന്നത് ഒരു പൗരന്റെ കടമയാണ്. എന്നാല്‍, പ്രാമുഖ്യം നല്‍കേണ്ടത് ദൈവത്തിന്റെ നിയമത്തിനാണ്. രാഷ്ട്രത്തിന്റെ നീതി കൊണ്ട് ദൈവ നീതിയെ അളക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്കിയ സന്ദേശത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ വിവാദ പരാമര്‍ശം.
കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലന്നും ആലഞ്ചേരി പറഞ്ഞു.സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായ നിലപാടാണ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."