HOME
DETAILS
MAL
ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ ടോള്‍പ്ലാസയില്‍ തടഞ്ഞു
backup
March 30, 2018 | 6:08 AM
പാലിയേക്കര: ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോധിക വാഹനം ടോള്‍പ്ലാസയില്‍ തടഞ്ഞു. ഡ്രൈവറെ ടോള്‍പ്ലാസ ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നു ആക്ഷേപം. അതിരപ്പിള്ളിയിലും പെരിങ്ങല്‍കുത്തിലും മന്ത്രിമാര്‍ പങ്കെുടത്ത ചടങ്ങുകള്‍ക്കു ശേഷം മറ്റൊരു ചടങ്ങിനു തൃശൂരിലേക്കു വരികയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെയാണു ബലമായി തടഞ്ഞു നിര്‍ത്തിയത്.
പ്രത്യേക ട്രാക്കില്‍ പ്രവേശിച്ച പ്രസിഡന്റിന്റെ വാഹനത്തിനു ടോള്‍ ആവശ്യപെടുകയും പിന്നിട് പത്തു മിനിറ്റിലേറെ തടഞ്ഞിടുകയുമായിരുന്നു. ഈസമയം ടോള്‍പ്ലാസ ജീവനക്കാരന്‍ ഡ്രൈവറെ അസഭ്യം പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."