കുന്നംകുളം താലൂക്കിന്റെ ഔപചാരിക ഉദ്ഘാടനവും ഓഫിസിന്റെ ഉദ്ഘാടനവും നാളെ
കുന്നംകുളം : കുന്നംകുളം താലൂക്കിന്റെ ഔപചാരിക ഉദ്ഘാടനവും ജില്ലയിലെ ആദ്യത്തെ ഓഫീസിന്റെ ഉദ്ഘാടനവും ഈ മാസം 31 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നു സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലങ്ങളായി കുന്നംകുളത്തിനു ലഭിച്ചിരുന്ന വാഗ്ദാനം മാത്രമായിരുന്ന താലൂക്ക് എന്ന സ്വപനം പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷം തന്നെ പൂര്‍ത്തിയാവുകയാണ്. സാധാരണ നിലയില്‍ സര്‍ക്കാരിന്റെ അവസാനകാലത്തു പ്രഖ്യാപിക്കുകുയും പിന്നീട് കടലാസ്സിലൊതുങ്ങുകയും ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും ഇത്തരത്തില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ ഭരണ കാലയളവില്‍ പൂര്‍ത്തിയാക്കുമെന്നും കായിക, വ്യവസായ വകുപ്പു മന്ത്രി കൂടിയായ കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച രïു താലൂക്കകളില്‍ ഒന്നാണു കുന്നംകുളം. പ്രഖ്യാപനവും ഉദ്ഘാടനവും മാത്രമല്ല താല്‍ക്കാലിക ഓഫീസ് ആരംഭിക്കുകയും ഇവിടേക്കായുള്ള 55 തസ്തികകള്‍ തീരുമാനിക്കുകയും ചെയ്തു. തഹസീല്‍ദാര്‍ ഉള്‍പടെ 25 പേര്‍ ചുമതലയേറ്റു. ഈ വര്‍ഷം തന്നെ താലൂക്ക് അനുബന്ധ ഓഫീസുകളായ സിവില്‍ സപ്ലൈസ്, ആര്‍.ടി.ഒ, വ്യവസായവകുപ്പ്, സഹകരണസംഘം അസി രജിസ്ട്രാര്‍, തുടങ്ങി ഓഫീസുകളുടെ ശൃംഗലകള്‍ ആരംഭിക്കും. പുതിയ താലൂക്കിന്റെ ആസ്ഥാന മന്ദിരത്തിനായി 10 കോടി രൂപ വകയിരുത്തിയിട്ടുï്. കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലം കïെത്തുകയാണ്.
ഇതു കഴിഞ്ഞാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണം ആരംഭിക്കാനാകും. സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നഗരത്തിന്റെ ചിരകാല സ്വപനമായ താലൂക്ക് പ്രാവര്‍ത്തികമാകുകയാണ്.
അടുത്ത വര്‍ഷം മുന്‍സിപ്പല്‍ ബസ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ഉദ്ഘാടനം ആഘോഷമായാണു കൊïാടുന്നത്. അന്നേ ദിവസം എല്ലാ പഞ്ചായത്തുകളിലും മധുരം വിരണം ചെയ്യും. വൈകീട്ട് 3.30 നു നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, പ്രഫ. രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്തീന്‍, എം.പി മാരായ പി.എന്‍ ജയദേവന്‍, പി.കെ ബിജു, ഇന്നസെന്റ്, ജില്ലയിലെ മുഴുവന്‍ എം.എല്‍മാര്‍, പഞ്ചായത്ത്്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും.
വ്യത്യസ്ഥങ്ങളായ കലാപരിപാടികള്‍, വാദ്യമേളങ്ങള്‍, കുന്നംകുളത്തിന്റെ ചരിത്രപ്രദേശങ്ങള്‍ അടയാളപെടുത്തുന്ന ചിത്ര പ്രദര്‍നവും ഉïാകും. മന്ത്രി എ.സി മൊയ്തീന്‍, ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍, തഹസീല്‍ദാര്‍ ബ്രീജാകുമാരി, എം.എന്‍ സത്യന്‍, ടി.കെ വാസു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കുന്നംകുളം : കുന്നംകുളം താലൂക്കിന്റെ ഔപചാരിക ഉദ്ഘാടനവും ജില്ലയിലെ ആദ്യത്തെ ഓഫീസിന്റെ ഉദ്ഘാടനവും ഈ മാസം 31 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നു സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലങ്ങളായി കുന്നംകുളത്തിനു ലഭിച്ചിരുന്ന വാഗ്ദാനം മാത്രമായിരുന്ന താലൂക്ക് എന്ന സ്വപനം പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷം തന്നെ പൂര്‍ത്തിയാവുകയാണ്. സാധാരണ നിലയില്‍ സര്‍ക്കാരിന്റെ അവസാനകാലത്തു പ്രഖ്യാപിക്കുകുയും പിന്നീട് കടലാസ്സിലൊതുങ്ങുകയും ചെയ്യുന്ന ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും ഇത്തരത്തില്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ ഭരണ കാലയളവില്‍ പൂര്‍ത്തിയാക്കുമെന്നും കായിക, വ്യവസായ വകുപ്പു മന്ത്രി കൂടിയായ കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു താലൂക്കകളില്‍ ഒന്നാണു കുന്നംകുളം. പ്രഖ്യാപനവും ഉദ്ഘാടനവും മാത്രമല്ല താല്‍ക്കാലിക ഓഫീസ് ആരംഭിക്കുകയും ഇവിടേക്കായുള്ള 55 തസ്തികകള്‍ തീരുമാനിക്കുകയും ചെയ്തു. തഹസീല്‍ദാര്‍ ഉള്‍പടെ 25 പേര്‍ ചുമതലയേറ്റു. ഈ വര്‍ഷം തന്നെ താലൂക്ക് അനുബന്ധ ഓഫീസുകളായ സിവില്‍ സപ്ലൈസ്, ആര്‍.ടി.ഒ, വ്യവസായവകുപ്പ്, സഹകരണസംഘം അസി രജിസ്ട്രാര്‍, തുടങ്ങി ഓഫീസുകളുടെ ശൃംഗലകള്‍ ആരംഭിക്കും. പുതിയ താലൂക്കിന്റെ ആസ്ഥാന മന്ദിരത്തിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിടം പണിയുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുകയാണ്.
ഇതു കഴിഞ്ഞാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മാണം ആരംഭിക്കാനാകും. സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തില്‍ നഗരത്തിന്റെ ചിരകാല സ്വപനമായ താലൂക്ക് പ്രാവര്‍ത്തികമാകുകയാണ്.
അടുത്ത വര്‍ഷം മുന്‍സിപ്പല്‍ ബസ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക് ഉദ്ഘാടനം ആഘോഷമായാണു കൊണ്ടാടുന്നത്. അന്നേ ദിവസം എല്ലാ പഞ്ചായത്തുകളിലും മധുരം വിരണം ചെയ്യും. വൈകീട്ട് 3.30 നു നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, പ്രഫ. രവീന്ദ്രനാഥ്, വി.എസ് സുനില്‍കുമാര്‍, എ.സി മൊയ്തീന്‍, എം.പി മാരായ പി.എന്‍ ജയദേവന്‍, പി.കെ ബിജു, ഇന്നസെന്റ്, ജില്ലയിലെ മുഴുവന്‍ എം.എല്‍മാര്‍, പഞ്ചായത്ത്്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും.
വ്യത്യസ്ഥങ്ങളായ കലാപരിപാടികള്‍, വാദ്യമേളങ്ങള്‍, കുന്നംകുളത്തിന്റെ ചരിത്രപ്രദേശങ്ങള്‍ അടയാളപെടുത്തുന്ന ചിത്ര പ്രദര്‍നവും ഉണ്ടാകും. മന്ത്രി എ.സി മൊയ്തീന്‍, ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍, തഹസീല്‍ദാര്‍ ബ്രീജാകുമാരി, എം.എന്‍ സത്യന്‍, ടി.കെ വാസു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."