സഹപാഠിക്കൊരു സാന്ത്വനം: ആറാമത്തെ വീടിന്റെ നിര്‍മാണം തുടങ്ങി
വൈക്കം: സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പെടുത്തി നിര്‍മിക്കുന്ന ആറാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മറ്റി ചീഫ് കോ- ഓര്‍ഡിനേറ്റര്‍ പ്രീയാ ഭാസ്‌കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ കൊതവറ പടിഞ്ഞാറെകണ്ണന്തറയില്‍ ഇരട്ടകളായ അഞ്ജന, അര്‍ച്ചന എന്നിവര്‍ക്കാണ് ആറാമത്തെ വീട് നല്‍കുന്നത്. ഈ വര്‍ഷം നിര്‍ദ്ധന കുടുംബങ്ങളില്‍പെട്ട ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് വീട് നല്‍കുന്നത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന ഒരു വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
ആശ്രമം സ്‌കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂനിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂനിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, മിനി വി അപ്പുക്കുട്ടന്‍, ജിജി, ഷീല, വി.വി ഷാജി, പി.എസ് കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."