ഉപതെരഞ്ഞെടുപ്പ്: നിലപാട് കടുപ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി
അടിമാലി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയാറായില്ലെങ്കില്‍ മുന്നണി വിടുമെന്ന് സൂചന നല്കി തുഷാര്‍ വെള്ളാപ്പള്ളി .
താനിപ്പോഴും എന്‍.ഡി.എ കണ്‍വീനറാണെന്നും ബി.ജെ.പിയുമായുള്ള പ്രശ്നങ്ങള്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനാവുമെന്നുമുള്ള വിശ്വാസമാണുളളതെന്നും അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എം.പി.സ്ഥാനം ആരോടും ആവിശ്യപെട്ടിട്ടില്ല. കേരളത്തിലെ ചില ബിജേപി നേതാക്കള്‍ ഉണ്ടാക്കിയ സ്യഷ്ടി യാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. .എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണം. ഇത് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാദാനം ചെയ്തിരുന്നില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് എപ്പോള്‍ വേണമെങ്കിലും കിട്ടുമെന്നായിരുന്നു മറുപടി. എന്നാല്‍ തനിയ്ക്ക് സ്ഥാനമാനങ്ങള്‍ ഒന്നും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."