നീലഗിരി കുന്നുകളിലൂടെ വിസ്മയ യാത്ര: ഹെറിറ്റേജ് ട്രെയിന്‍ നാളെ മുതല്‍
നീലഗിരിയില്‍ സമ്മര്‍ സ്പെഷ്യല്‍ ഹെറിറ്റേജ് ട്രെയിന്‍ ശനിയാഴ്ച മുതല്‍ യാത്രം നടത്തും. മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 24 വരെ കൂനൂര്‍- മേട്ടുപാളയം റൂട്ടിലും തിരിച്ചും സ്പെഷ്യല്‍ സര്‍വീസ് നടത്തും.
ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. സാധാരണ സര്‍വീസില്‍ നിന്ന് വ്യത്യസ്തമായി സ്പെഷ്യല്‍ യാത്രയുടെ ഭാഗമാവുന്നവര്‍ക്ക് വെല്‍ക്കം കിറ്റ്, സുവനീര്‍, ഓണ്‍ ബോര്‍ഡ് റിഫ്രഷ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ട്രെയിനിനകത്ത് സൗജന്യമായി ലഭിക്കും. മുഖം മിനുക്കിയ മൂന്ന് കോച്ചുകളാണ് ഈ സര്‍വീസിന്റെ പ്രത്യേകത.
തുരുമ്പ് പിടിക്കലിനെ പ്രതിരോധിക്കുന്ന മെറ്റാലിക് സ്പ്രേ പെയിന്റിങ്, വിനൈല്‍ റാപ്പിങ്, സോഫ ക്ലോത്ത് കൊണ്ടുള്ള സീറ്റുകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ഇതില്‍ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് കോച്ചുകളും ഒരെണ്ണം സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുമായിരിക്കും. 32 ഫസ്റ്റ് ക്ലാസ് സീറ്റുകളടക്കം ആകെ 132 സീറ്റുകള്‍. 2012ന് ശേഷം ആദ്യമായാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേസ് സമ്മര്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങുന്നത്.
ടിക്കറ്റ് നിരക്ക്
മുന്‍കൂട്ടി റിസര്‍വ് ചെയ്ത് വേണം ഈ ട്രെയിനിലെ യാത്ര. മേട്ടുപാളയം-കൂനൂര്‍ റൂട്ടിലും തിരിച്ചുമുള്ള യാത്രക്കും മുതിര്‍ന്നവര്‍ക്ക് ഒന്നാം ക്ലാസിന് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 650 രൂപ മതി. രണ്ടാം ക്ലാസ് യാത്രക്ക് മുതിര്‍ന്നവര്‍ 800 രൂപയും കുട്ടികള്‍ 500 രൂപയും നല്‍കണം. (ജി.എസ്.ടി, റിസര്‍വേഷന്‍ ചാര്‍ജ്ജ് എന്നിവ കൂടുമ്പോള്‍ നിരക്കില്‍ ചെറിയ മാറ്റമുണ്ടാവും. രണ്ടാം ക്ലാസ് യാത്രക്ക് ജി.എസ്.ടി ബാധകമല്ല).
ട്രെയിന്‍ സമയക്രമം
മേട്ടുപാളയം-കൂനൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ (06171) രാവിലെ 9.10ന് മേട്ടുപാളയത്ത് നിന്ന് യാത്ര തിരിക്കും. ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂര്മേട്ടുപാളയം സ്പെഷ്യല്‍ ട്രെയിന്‍ (06172) ഉച്ചക്ക് 1.30ന് കൂനൂരില്‍ നിന്ന് യാത്ര തിരിക്കും. വൈകിട്ട് 4.20ന് മേട്ടുപാളയത്തെത്തും. ബുക്കിങ് തുടങ്ങിയിട്ടുണ്ട്:-www.irctc.co.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."