HOME
DETAILS

പുന:പരീക്ഷ ഗള്‍ഫ് നാടുകളില്‍ ഇല്ല: പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സി.ബി.എസ്.ഇ

  
backup
March 30, 2018 | 4:20 PM

reexam-cbse-gulf


ജിദ്ദ: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ സി.ബി.എസ്.ഇ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത. മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ രാജ്യത്തിന് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. രാജ്യത്തിനു വെളിയില്‍ ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്ത് സി.ബി.എസ്.ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തും. ഹരിയാനയിലും ഡല്‍ഹിയിലും മാത്രം ചോര്‍ന്ന പത്താം ക്ലാസ് കണക്ക് പരീക്ഷ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

സി.ബി.എസ്.ഇയുടെ നടപടി ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഏറെ ആഹ്ലാദം നല്‍കുന്നതാണ്. പുന: പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ സി.ബി.എസ്.ഇക്ക് കത്തയക്കുകയും ചെയ്തിരുന്നു.

പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ എടുത്തവരായിരുന്നു. ഇവരില്‍ ചിലര്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്നവരായതിനാല്‍ ഇനി ടിക്കറ്റ് മാറ്റിയെടുക്കുവാനോ നീട്ടുവാനോ സാധിക്കില്ല. ഇതിനിടയില്‍ ചിലര്‍ നാട്ടിലേക്ക് തിരിച്ചവരും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സി.ബി.എസ്.ഇയുടെ തീരുമാനം ആശ്വാസകരമായി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  20 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  40 minutes ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  an hour ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  3 hours ago