കൃഷി ഓഫിസര്‍ ചമഞ്ഞ് പണം തട്ടിയയാള്‍ പിടിയില്‍
കോവളം: കൃഷി ഓഫിസര്‍ ചമഞ്ഞ് കര്‍ഷകരില്‍ നിന്ന് പണം തട്ടിച്ച് മുങ്ങിയയാളെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു.
കോട്ടുകാല്‍ മന്നോട്ടുകോണം ഗോകുലം വീട്ടില്‍ ഗോപകുമാറിന്റെ മകന് ദീപു (37) വാണ് പൊലിസ് പിടിയിലായത്. തൃശൂരിലെ കൃഷിമിത്ര അഗ്രോഫാം എന്ന സ്ഥാപനത്തിന്റെ രസീത് ഉപയോഗിച്ച് കൃഷിക്കാവശ്യമായ ഉല്പന്നങ്ങളും വൃക്ഷതൈകളും ചെടികളും കാഴിക്കുഞ്ഞുങ്ങളും കോഴിക്കൂടും വിവധ സ്കീമുകള്‍ പ്രകാരം ലഭ്യമാക്കും എന്ന വ്യാജേന ആളുകളില്‍ നിന്ന് പണം കൈപറ്റിയ ശേഷം കടന്നുകളയുന്നതായിരുന്നു ദീപുവിന്റെ രീതി.പരാതി ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ എന്‍. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുല്ലൂര്‍ സ്വദേശിയായ രാജേഷ് എന്നയാളില്‍ നിന്ന് 2500 രൂപ അഡ്വാന്‍സായി വാങ്ങിയ പ്രതി അടുത്ത ഗഡു വാങ്ങുന്നതിനായി വന്നപ്പോഴാണ് പൊലിസ്പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."