HOME
DETAILS

ഫെയിം ഇന്ത്യ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ ഏറ്റുവാങ്ങി

  
backup
March 31, 2018 | 1:30 AM

%e0%b4%ab%e0%b5%86%e0%b4%af%e0%b4%bf%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ac%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%be

 

ന്യൂ ഡല്‍ഹി: 2018ലെ ഫെയിം ഇന്ത്യ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ന്യൂ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ച് ഏറ്റുവാങ്ങി.
ഫെയിം ഇന്ത്യയും പ്രമുഖ സര്‍വേ ഏജന്‍സിയായ ഏഷ്യാ പോസ്റ്റും സംയുക്തമായി നടത്തിയ സര്‍വേയിലാണ് അവാര്‍ഡ് നിര്‍ണയിക്കപ്പെട്ടത്. കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് അവാര്‍ഡ് വിതരണം ചെയ്തത്. അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്ലാഘിച്ചു.
എം.പി നടത്തുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ മാതൃകാപരമായിട്ടാണ് സഭ നോക്കികാണുന്നതെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ ഇത്രയേറെ ഇടപെട്ട് സംസാരിക്കണമെങ്കില്‍ അതിനായി നടത്തുന്ന കഠിനാധ്വാനവും ചിലവഴിക്കുന്ന സമയവും എത്രയേറെയാണെന്ന് വിസ്മയത്തോടെ ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും ലോകസഭാ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്ന വിശദമായ സര്‍വേ നടത്തിയാണ് ജനങ്ങളുടെ ആശങ്കകകളുടെ ശക്തമായ ശബ്ദം എന്ന കാറ്റഗറിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ബെസ്റ്റ് പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തത്.
25 വിഭാഗങ്ങളിലായി 9 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ മണ്ഡലത്തില്‍ നിന്നും 87 അനുകൂല അഭിപ്രായം നേടിയതും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ് നല്‍കുവാന്‍ അര്‍ഹനാക്കിയതെന്ന് ജൂറി പരാമര്‍ശിച്ചു.
വിജ്ഞാന്‍ ഭവനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍, ഹരിഭായി ചൗദരി, കോണ്‍ഗ്രസ് നേതാവ് ജനാര്‍ധന്‍ ദ്വിവേദി, പത്മ ഭൂഷന്‍ ജേതാവ് ഡോ. ബിന്ദേഷ്വവര്‍ പതക്, ഐ.ടി.വി സി.എം.ഡി. കാര്‍ത്തികേയ് ശര്‍മ്മ, ഏഷ്യപോസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് രാജീവ് മിഷറ എന്നിവരുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് വിതരണം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  9 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  9 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  9 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  9 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  9 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  9 days ago