HOME
DETAILS

ബസുകളുടെ അഭാവം: നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍

  
backup
March 31 2018 | 01:03 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ad%e0%b4%be%e0%b4%b5%e0%b4%82-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99

 

വിജിത്ത് താടിക്കാരന്‍


നെടുമങ്ങാട്: ബസുകളുടെ അഭാവംമൂലം നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍. മേലുദ്യോഗസ്ഥരുടെ കടുത്ത അവഗണനയാണ് ഈ ദുരവസ്ഥക്കുകാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ബസുകളുടെ കുറവുമൂലം കടുത്ത യാത്രാ ക്ലേശമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. അറുപത്തിയെട്ട് ഷെഡ്യൂളുകളും അതിന് അനുയോജ്യമായ ബസുകളും ഉണ്ടായിരുന്ന ഈ ഡിപ്പോയിലിപ്പോള്‍ അമ്പത്തേഴ് ഷെഡ്യൂളുകള്‍ മാത്രമാണുള്ളത്.
അതിനുപോലും കൃത്യമായി സര്‍വിസു നടത്താന്‍ ബസുകളില്ല. ഉള്ള ബസുകളില്‍ അധികവും സഞ്ചാരയോഗ്യമായവയുമല്ല. ഏതു നിമിഷവും വഴിയിലാകുമെന്ന ആശങ്കയുമായാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. അശോക് ലൈലാന്റിന്റെ കേടുപാടില്ലാത്ത വാഹനങ്ങളായിരുന്നു പൂര്‍ണമായും ഡിപ്പോയിലുണ്ടായിരുന്നത്. ഇതില്‍ നല്ല കണ്ടീഷനിലുള്ള വാഹനങ്ങളില്‍ അധികവും മേലധികാരികള്‍ തങ്ങള്‍ക്കുവേണ്ടപ്പെട്ട മറ്റു ഡിപ്പോകളിലേക്കു കൊണ്ടുപോയി.
പകരം മറ്റു ഡിപ്പോകളില്‍ ഓടാതെ കിടക്കുന്ന വാഹനങ്ങളെ ഇവിടെ കൊണ്ടുവന്ന് എണ്ണം തികയ്ക്കുന്ന സമീപനമാണ് അധികാരികള്‍ കൈക്കൊള്ളുന്നതെന്നാണ് പരാതി. ഇത് ഡിപ്പോയുടെ സുഖമമായ നടത്തിപ്പിനേയും യാത്രക്കാരുടെ യാത്രാ സൗകര്യത്തെയും ബാധിച്ചിരിക്കുകയാണ്.
നല്ല കളക്ഷനുള്ള പല സര്‍വിസുകളും മുടങ്ങിക്കിടക്കുകയാണ്. മലയോര മേഖലയിലേക്കുള്ള കലക്ഷന്‍ കുറവായ സര്‍വിസുകള്‍ പലതും മുടങ്ങുമെന്ന ഭീഷണിയിലാണ്. സമാന്തര വാഹന സൗകര്യങ്ങള്‍ ഈ മേഖലകളിലേക്ക് ഇല്ലാത്തതിനാല്‍ കടുത്ത പ്രതിഷേധം ഭയന്ന് നല്ല കളക്ഷന്‍ ട്രിപ്പുകളെ മുടക്കി മലയോര സര്‍വിസുകള്‍ നിലനിര്‍ത്തി പോരുകയാണിപ്പോള്‍.
കേടായ ബസുകളില്‍ ചിലതുകൂടി കട്ടപ്പുറത്തായാല്‍ മലയോര സര്‍വിസുകളും നിലക്കും.
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഡിപ്പോയില്‍ വന്നു പോകുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ഇവിടെ ജോലി ചെയ്തിരുന്ന ഭൂരിഭാഗം ജീവനക്കാരെയും പാലക്കാട് മേഖലയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ഏറെ ബുദ്ധിമുട്ടാണ് ജീവനക്കാര്‍ സഹിക്കുന്നതെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് അവകാശവാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

National
  •  4 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  4 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  4 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  4 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago