HOME
DETAILS
MAL
കടയുടമക്ക് മര്‍ദനം
backup
March 31 2018 | 01:03 AM
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജ് ജങ്ഷനില്‍ യുവാവിന്റെ വിളയാട്ടം. ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ടൂള്‍സ്‌കട അടിച്ച് തകര്‍ക്കുകയും കടയുടമയെ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
കോഴിക്കോട് അയണിവേലികുളങ്ങര പുന്ന വിളയില്‍ നിസാം (40) നാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയത്. ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ അത്തി അനസിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. നിസാമിന്റെ കടയിലെ ഒരു ജോലിക്കാരനായ ബംഗാളിയെ ആക്രമിക്കാന്‍ വന്നതായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ നിസാമിനെ അടിച്ചവശനാക്കി. കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."