ആശുപത്രി ജീവനക്കാരന്റെ ക്രൂരത: മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തരയോഗം
തിരുവനന്തപുരം: രോഗിയുടെ കൈ ആശുപത്രി ജീവനക്കാരന്‍ ഞെരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുന്നത്.
ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ കൈ ജീവനക്കാരന്‍ പിടിച്ച് തിരിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തായത്.
സംഭവം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു.
ത്വരിതാന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്ഥിരം ജീവനക്കാരനായ നഴ്‌സിങ് അസിസ്റ്റന്റ് ആര്‍. സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫിസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണം.
ഇത്തരം സംഭവങ്ങളുടെ മറവില്‍ സംസ്ഥാനത്ത് നന്നായി പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെ കരിതേച്ച് കാണിപ്പിക്കാന്‍ പരിശ്രമിച്ചാല്‍ അതിനെതിരേയും പൊതുജന സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."