അന്താരാഷ്ട്ര മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് മലപ്പുറത്ത്
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് മലപ്പുറത്ത് അന്താരാഷ്ട്ര മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു.
1921ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന സമരങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് മലബാര്‍ മാപ്പിള സമരം.
മലബാര്‍ മേഖലയിലെ ബ്രിട്ടീഷുകാര്‍ക്കുനേരെ മാപ്പിളമാര്‍ ആരംഭിച്ച സമരം പില്‍ക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാര്‍ ലഹള, മലബാര്‍ കലാപം, ഖിലാഫത്ത് സമരം, കാര്‍ഷിക ലഹള, മാപ്പിള കലാപം തുടങ്ങിയ പേരുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മാപ്പിള സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും അങ്ങിനെ ബ്രിട്ടീഷുകാര്‍ മുസ്‌ലിം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെ ഭാഗമായി നിരവധി പേര്‍ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേര്‍ക്ക് പ്രസ്തുത പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു.
2018 മെയ് അവസാനവാരം പ്രഖ്യാപന സമ്മേളനവും 2018 ഡിസംബറില്‍ പ്രീ കോണ്‍ഗ്രസ് മീറ്റും നടക്കും.
2019 ല്‍ പ്രധാന പ്രവര്‍ത്തനങ്ങളായ മ്യൂസിയം നിര്‍മാണം, ഡോക്യുമെന്ററീസ്, ബുക്ക് റിലീസ്, റിസര്‍ച്ച് ഫെലോഷിപ്, എക്‌സിബിഷന്‍സ്, റിസര്‍ച് കലക്ഷന്‍സ്, സ്മാരക സംരക്ഷണം, സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍, കലാപ-പലായന പഠനങ്ങള്‍, കലാപാനന്തര മലബാര്‍ ചരിത്ര നിര്‍മാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക് കണ്ടെത്തലും രേഖപ്പെടുത്തലും, പ്രാദേശിക ചരിത്ര രചന, മലബാര്‍ ചരിത്ര ഉപദാനങ്ങളുടെ ശേഖരണവും സംരക്ഷണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
2020 ഡിസംബറില്‍ ഇന്റര്‍നാഷനല്‍ മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസ് മലപ്പുറത്ത് നടക്കുകയും 2021ല്‍ മലബാര്‍ ഹെറിറ്റേജ് മ്യൂസിയം രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യും.
അബ്ദുറഹീം ചുഴലി അധ്യക്ഷനായി. ഡോ.മജീദ് കൊടക്കാട് പദ്ധതി വിശദീകരിച്ചു. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ.ജബ്ബാര്‍ ആലപ്പുഴ, സഈദ് കണ്ണൂര്‍, കെ.കെ മുനീര്‍ വാണിമേല്‍, അബൂബക്കര്‍ വാഫി, ഖയ്യൂം കടമ്പോട്, ശംസുദ്ദീന്‍ ഒഴുകൂര്‍, റഷീദ് കംബ്ലക്കാട്, സയ്യിദ് ഹംദുല്ലാഹ് കാസര്‍കോട്, അബൂബക്കര്‍ സിദ്ദീഖ് ചെമ്മാട്, ശംസാദ് സലിം പൂവത്താണി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വീനര്‍ റഷീദ് കോടിയൂറ സ്വാഗതവും മുഷ്താഖ് പാലക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."