HOME
DETAILS
MAL
അടിയന്തരഘട്ടങ്ങളില്‍ സഹായിക്കാന്‍ 'വിസ്ഡം ആപ്പ് '
backup
March 31 2018 | 02:03 AM
കൊച്ചി: അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ക്കായി വിസ്ഡം ഡവലപ്മെന്റ് ഫൗണ്ടേഷന് പുതിയ ആപ്പ് പുറത്തിറക്കി. എല്ലാ പ്രധാന ആശുപത്രികളെയും അടിയന്തര സഹായകേന്ദ്രങ്ങളെയുമാണ് 'വിസ്ഡം' എന്ന ഈ ആപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ളത്.
രോഗിയെക്കുറിച്ചുള്ള ലഘുവിവരണവും ചിത്രവും ട്രാക്കിങ് സംവിധാനവും ആശുപത്രികളില്‍ മുന്നറിയിപ്പായി എത്തിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. കൂടുതല്‍ സേവനങ്ങള്‍ നാലുമാസത്തിനുള്ളില്‍ ലഭ്യമാക്കും.
അടുത്ത ഘട്ടത്തില്‍ കേരളത്തിലെ എല്ലാ ആംബുലന്‍സുകളെയും ഊബര്‍ മാതൃകയില്‍ ബന്ധിപ്പിക്കും. ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റ്, ഓണ്‍ലൈന്‍ ഹെല്‍ത്ത് ഗൈഡ്, മറ്റ് സേവനങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാകും.
വിസ്ഡം കെയര്‍ ആപ്പിന്റെ ലോഞ്ച് കര്‍ണാടക എ.ഡി.ജി.പി സഞ്ജയ് സഹായ് കൊച്ചിയില്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."