ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
ചാത്തന്നൂര്‍കൊട്ടാരക്കര: ജില്ലയില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍. ചാത്തന്നൂരില്‍ സിറ്റി പൊലിസ് കമ്മീഷണര്‍ എസ്. ശ്രീനിവാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ചാത്തന്നൂര്‍ പൊലിസും ഡാന്‍സാഫ് സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണനല്ലൂര്‍ പാലമുക്ക് ഫൈസല്‍ മന്‍സിലില്‍ ഫൈസല്‍ (24)ആണ് പിടിയിലായത്.
ചാത്തന്നൂര്‍ ഊറാംവിള പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 2013 ല്‍ കൊട്ടിയം തഴുത്തല വാലിമുക്കിന് സമീപം പിതൃ സഹോദരിയെ ബലാല്‍സംഘം ചെയ്ത് കൊലപെടുത്തിയ കേസില്‍ പ്രതിയാണ്. കൂടാതെ ഇടുക്കി ജില്ലയിലെ വണ്ടി പെരിയാര്‍ പൊലിസ് സ്റ്റേഷനില്‍ 4 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.
ജില്ലാ പൊലിസ് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു ജില്ലാ ലഹരി വിരുദ്ധ സ്‌കോഡായ ഡാന്‍സഫ് രൂപീകരിച്ച ശേഷം ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കേരളത്തിലെത്തിച്ച ശേഷം ജില്ലയിലെ വിവിധ എന്‍ജിനീയറിങ് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് കച്ചവടം. ജില്ല കേന്ദ്രീകരിച്ചു നടക്കുന്ന ഒരു വന്‍ മാഫിയ സംഘത്തിന്റെ ചെറിയ കണ്ണിയാണെന്നുംവരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലിസ് അറിയിച്ചു.
ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ഡ്, കൊല്ലം ഡി.സി.ആര്‍.ബി എ.സി.പി സതീഷ് കുമാര്‍, ചാത്തന്നൂര്‍ എസ്.ഐ നിസ്സാര്‍, അഡി: എസ.്‌ഐ സരിന്‍, ഷാജന്‍ പിള്ള ഷാഡോ എസ്.ഐ വിപിന്‍ കുമാര്‍, ജൂനിയര്‍ എസ്.ഐ ദീപു, എ.എസ്.ഐ രാജീവ്, പ്രദീപ് കുമാര്‍, ഹരിലാല്‍, ഷാഡോ പൊലിസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും കച്ചവടത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് സംഘം പിടികൂടി.
ഒഡീഷ ജഗപതി ഗുലാബ ഗാലിമേരയില്‍ ബിരാജ് ബീരോ (27), തൃക്കണ്ണമംഗല്‍ തോട്ടംമുക്ക് പ്ലാവിള ശാലേമില്‍ ശാമുവല്‍ (61) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം.
ഒഡീഷ സ്വദേശിയായ ബിരാജ് നാട്ടില്‍ നിന്നും കൊണ്ട് വന്ന കഞ്ചാവ് ശാമുവലിന്റെ സഹായത്തോടെ വില്‍പനയ്ക്കായി തൃക്കണ്ണമംഗല്‍ തോട്ടംമുക്ക് പുളിമൂടിന് സമീപം നില്‍ക്കുമ്പോഴാണ് പ്രതികള്‍ പൊലിസ് പിടിയിലാകുന്നത്. ഒഡീഷയില്‍ നിന്നും നാലായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവിന് ഇവിടെ ചില്ലറ വില്‍പനയിലൂടെ നാല്‍പ്പതിനായിരം രൂപ വരെ കിട്ടുമെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
വിരാജ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കേരളത്തില്‍ വന്നിട്ട്. കഴിഞ്ഞ മൂന്ന് മാസമായി കൊട്ടാരക്കര പ്ലാപ്പള്ളിയില്‍ മറ്റ് അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം മേസ്തിരി പണി ചെയ്ത് വരികയായിരുന്നു.
ഡല്‍ഹിയില്‍ ഐ.എന്‍.എ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളോളം ചായകട നടത്തി പരിചയമുള്ള ശാമുവലിനെ കൊട്ടാരക്കര മാര്‍ക്കറ്റില്‍ വച്ചാണ് ബിരാജ് പരിചയപെടുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലങ്ങളിലും മറ്റും ശക്തമായ പരിശോധന നടത്തുമെന്നും റൂറല്‍ ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
കൊട്ടാരക്കര ഡിവൈ.എസ്.പി ജെ ജേക്കബ്, സി.ഐ ഓ.എ സുനില്‍, എസ്.ഐ അരുണ്‍, എ.എസ്.ഐ രമേശന്‍, ഷാഡോ പൊലിസ് എസ്.ഐ എസ് ബിനോജ്, അംഗങ്ങളായ ഷാജഹാന്‍, ശിവശങ്കര പിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."