പുതുക്കിയ നികുതി നാളെ മുതല്‍
തിരുവനന്തപുരം: ഏപ്രില്‍ ഒന്നോടെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും സേവനനികുതിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിക്കുന്നു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അഞ്ചുശതമാനം നിരക്ക് കൂടും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി രജിസ്‌ട്രേഷന് ഭൂമിയുടെ ന്യായ വില 10,000 രൂപ വരെ 0.15 ശതമാനമായി വര്‍ധിക്കും.
ന്യായവില ആറരലക്ഷം രൂപവരെയുള്ളതിന് മുദ്രപത്രം നിരക്ക് 1,000 രൂപ അടയ്ക്കണം. പിന്നീടുള്ള ഓരോ ലക്ഷത്തിനും, 150 രൂപ അധികം നല്‍കണം. ചിട്ടി നിയമ പ്രകാരമുള്ള ആര്‍ബിട്രേഷന്‍ നടപടികള്‍ക്ക് തുകയുടെ രണ്ടുശതമാനം കോര്‍ട്ട് ഫീ നല്‍കണം. സബ്‌രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് എടുക്കുന്ന ആധാര പകര്‍പ്പുകള്‍ക്ക് പത്തുപേജില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഓരോ പേജിനും അഞ്ചുരൂപ അധികം നല്‍കണം.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും മറ്റു സേവന കരാറുകള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനം മുദ്രവില നല്‍കണം. ഭൂമിയുടെ ന്യായവില 10 ശതമാനം കൂടും.
സ്ഥാവരവസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്ക് നിലവിലുള്ള മുദ്രവില 300ല്‍നിന്ന് 600 ആയി വര്‍ധിക്കും. പാട്ട ഒഴിവ് കുറികള്‍ക്ക് 1,000 രൂപ നിരക്കില്‍ മുദ്രവില ഈടാക്കും.
നാളെ മുതല്‍ ഇ-വേ ബില്‍ നടപ്പില്‍ വരും. ഇതുവഴി ജി.എസ്.ടി പിരിക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മദ്യ വിലയും കെട്ടിടനികുതിയും വര്‍ധിക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ച് വര്‍ധിപ്പിച്ച നികുതി മരവിപ്പിച്ചിരുന്നു. ഇതാണ് ധനമന്ത്രി തോമസ് ഐസക് പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."