HOME
DETAILS

മകനെ നഷ്ടമായി, എങ്കിലും ആരും അക്രമത്തിലേക്ക് പോകരുതെന്ന് പള്ളി ഇമാം

  
backup
March 31 2018 | 02:03 AM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%86-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%86


കൊല്‍ക്കത്ത: 'മകനെ നഷ്ടമായി. ഇത്തരമൊരവസ്ഥ ഒരു കുടുംബത്തിനും ഉണ്ടാകരുത്. അക്രമത്തിന്റെ ഭാഗമായി ആര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും അഗ്നിക്കിരയാകരുത്. അങ്ങനെ സംഭവിച്ചാല്‍ താന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ചുപോകും'.....ബംഗാളിലെ അസന്‍സോള്‍ പള്ളി ഇമാം ഇംദാദുല്‍ റാഷിദിയുടെ ഹൃദയത്തില്‍ തൊട്ട അഭ്യര്‍ഥനയാണ് ഇത്.
രാമനവമി ആഘോഷത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ 16കാരനായ മകനെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ഇമാം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട നാലാമത്തെ ആളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍ സിബ്ദുല്ല റാഷിദി. 10ാം ക്ലാസ് വിദ്യാര്‍ഥിയായ സിബ്ദുള്ളയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്. അസന്‍സോളിലെ രാലിപാര്‍ പ്രദേശത്തെ സംഘര്‍ഷത്തിനിടയിലാണ് കുട്ടിയെ കാണാതായത്. ബുധനാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തി. മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുട്ടിമരിച്ചത്. തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ആയിരക്കണക്കിന് ജനങ്ങളോട് സംസാരിക്കവെയാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഇമാം അഭ്യര്‍ഥിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്റെ മകന്‍ കൊല്ലപ്പെട്ടു. അവനെ ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ല. ഈ പ്രദേശം വീണ്ടും അക്രമ മാര്‍ഗത്തിലേക്ക് നീങ്ങിയാല്‍ എനിക്ക് ഇവിടം വിട്ട് മറ്റെവിടേക്കെങ്കിലും പോകേണ്ടിവരും-അദ്ദേഹം ജനക്കൂട്ടത്തോടു പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ മകന്‍ കലാപകാരികളുടെ കൈയ്യിലകപ്പെട്ടതുകണ്ട മൂത്തമകന്‍ ഉടന്‍ പൊലിസില്‍ വിവരമറിയിക്കാനായി സ്‌റ്റേഷനില്‍ എത്തിയെങ്കിലും കുട്ടിയെ അവിടെ പിടിച്ചുവക്കുകയായിരുന്നുവെന്ന് ഇമാം ആരോപിച്ചു.
അസന്‍സോള്‍ പള്ളിയില്‍ 30 വര്‍ഷമായി ഇമാമായി ജോലി നോക്കുന്ന അദ്ദേഹം, ജനങ്ങള്‍ക്കായി താന്‍ നല്‍കുന്ന ഏറ്റവും നല്ല സന്ദേശമാണ് അക്രമം വെടിയണമെന്നതെന്നും വ്യക്തമാക്കി. തനിക്കുണ്ടായത് വ്യക്തിപരമായ നഷ്ടമാണ്, അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷെ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുള്ള കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകനെ നഷ്ടപ്പെട്ട ഒരു പിതാവ് ഇത്തരത്തില്‍ പെരുമാറിയത് ബംഗാളിന് മാത്രമല്ല രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അസന്‍സോള്‍ കൗണ്‍സിലറായ നാസിം അന്‍സാരി പറഞ്ഞു. റാഷിദിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ പ്രാദേശിക ഭരണകൂടവും തൃണമൂല്‍ കോണ്‍ഗ്രസും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും തയാറാകണമെന്നും അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago