മുസ്‌ലിം സമുദായത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ വ്യാജ വാര്‍ത്ത; പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സഹസ്ഥാപകന്‍ അറസ്റ്റില്‍
ബംഗളൂരു: മുസ്‌ലിം സമുദായത്തെ കളങ്കപ്പെടുത്തുന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകരിലൊരാളായ മഹേഷ് വിക്രം ഹെഗ്‌ഡെയെ പൊലിസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി-സംഘ്പരിവാര്‍ സംഘടനകളെ പ്രണിപ്പിക്കാനും സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചുമാണ് ഇയാള്‍ വ്യാജവാര്‍ത്ത നല്‍കിയതെന്ന് കണ്ടെത്തിയാണ് അറസ്റ്റ്.
ജൈന സന്യാസിയായ ഉപാധ്യായ മായങ്ക് സാഗര്‍ജി മഹാരാജ് ഉള്‍പ്പെട്ട റോഡ് അപകടവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത തയാറാക്കി ട്വിറ്ററില്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലിസ് അറിയിച്ചു. മദ്യപിച്ച മുസ്്‌ലിം യുവാവ് ഓടിച്ച ബൈക്ക് ഇടിച്ചാണ് മഹാരാജ് മരിച്ചതെന്ന് ന്യൂസ് പോര്‍ട്ടലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇയാള്‍ ട്വീറ്റ് ചെയ്തു. ദുഃഖകരമായ വാര്‍ത്ത, കര്‍ണാടകയില്‍ ഇന്നലെ ജൈന മുനി മുസ്‌ലിം യുവാവിനാല്‍ ആക്രമിക്കപ്പെട്ടു. സിദ്ധരാമയ്യയുടെ കര്‍ണാടകയില്‍ ആരും സുരക്ഷിതരല്ലെന്നായിരുന്നു മഹേഷ് ട്വീറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."