2019 ന്് മുന്‍പ് അംബേദ്കറെ ബി.ജെ.പി രാമഭക്തനാക്കുമെന്ന് ചെറുമക്കള്‍
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറിന്റെ പേര് ഭീംറാവ് രാംജി അംബേദ്കര്‍ എന്ന് മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അംബേദ്കറെ ബി.ജെ.പി നേതാക്കള്‍ രാമഭക്തനാക്കി മാറ്റുമെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ആനന്ദ് അംബേദ്കറും ആരോപിച്ചു.
അംബേദ്കറുടെ പേരുമാറ്റത്തിനു പിന്നില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. പൊതുതെരഞ്ഞെടുപ്പില്‍ ദലിത് വോട്ടുകള്‍ ലക്ഷ്യം വച്ചാണ് യോഗി സര്‍ക്കാര്‍ ഇത്തരമൊരു പേരുമാറ്റത്തിന് തയാറായതെന്നും ഇരുവരും ആരോപിച്ചു.
യു.പി ഗവര്‍ണര്‍ രാംനായിക്കിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അംബേദ്കറുടെ പേരില്‍ രാംജി എന്ന് ചേര്‍ത്തതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അംബേദ്കറുടെ ചെറുമക്കള്‍ ഈ നടപടിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. അംബേദ്കറെ കുറിച്ച് പഠിക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പേരില്‍ രാംജി എന്ന് ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പി അവരുടേതായ വര്‍ഗീയ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ്. രാംജി എന്ന പേര് ചേര്‍ക്കുന്നതിന് മുന്‍പ് അംബേദ്കറുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തേണ്ട സാമാന്യമര്യാദപോലും ബി.ജെ.പിയും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചില്ലെന്നും ആനന്ദ് അംബേദ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."