HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചു
backup
March 31 2018 | 02:03 AM
ന്യൂഡല്‍ഹി: ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് പുറുപ്പെട്ട പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരെ ആയുധ ധാരികളായ നാലംഗ സംഘം കൊള്ളയടിച്ചു. അംബാലയിലേക്കുള്ള യാത്രക്കിടയില്‍ തിലക് ബ്രിഡ്ജിനടുത്തുവച്ചാണ് ട്രെയിന്‍ തടഞ്ഞ് യാത്രക്കാരുടെ സര്‍വ സാധനങ്ങളും കൊള്ളയടിച്ചത്. പുലര്‍ച്ചെ 3.56 പുറപ്പെട്ട ട്രെയിന്‍ നാല് മണിയോടെയാണ് കൊള്ളയടിക്കപ്പെട്ടതെന്ന് റെയില്‍വേ അറിയിച്ചു.
ജനറല്‍ കോച്ചില്‍ കയറിയ കൊള്ളസംഘം 15ഓളം വരുന്ന യാത്രക്കാരുടെ വസ്തുവകകളാണ് തട്ടിയെടുത്തതെന്ന് വടക്കന്‍മേഖലാ റെയില്‍വേ വക്താവ് നിതിന്‍ ചൗധരി പറഞ്ഞു. യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."