റെയ്ഡ്: മൊബൈല്‍ ഫോണ്‍ കടകളില്‍ ആയിരത്തോളം നിയമലംഘനങ്ങള്‍
ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യകളിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആയിരത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തി. സഊദിവല്‍ക്കരണം ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന തുടരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ഡിസംബര്‍ 31 മുതല്‍ മാര്‍ച്ച് 10 വരെ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 968 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 691 എണ്ണം സൗദിവല്‍ക്കരണം പാലിക്കാത്തതും ബാക്കി മറ്റു തൊഴില്‍ നിയമ ലംഘനങ്ങളുമാണ്. ഇക്കാലയളവില്‍ 15,123 മൊബൈല്‍ ഫോണ്‍ കടകളിലാണ് പരിശോധന നടത്തിയത്. 14,390 സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണവും മറ്റു തൊഴില്‍ നിയമങ്ങളും പൂര്‍ണമായും പാലിച്ചതായി കണ്ടെത്തി. 733 സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചില്ല. സൗദിവല്‍ക്കരണം പാലിക്കാത്ത മൊബൈല്‍ ഫോണ്‍ കടകളെക്കുറിച്ച് 19911 എന്ന നമ്പറിലോ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."