വിദ്യാഭ്യാസ രംഗത്തെ ധാര്‍മിക മൂല്യത്തിന് അധ്യാപക കൂട്ടായ്മ രൂപപ്പെടണം: കെ.എ.ടി.എഫ്
മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് അധ്യാപക സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടണമെന്നു കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. 'അരുതായ്മകള്‍ക്ക് അരുതെന്നു പറയാന്‍ ഇനി ആരുണ്ട് ' എന്ന ശീര്‍ഷകത്തില്‍ നടന്ന സെമിനാര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാലങ്ങളില്‍ കുട്ടികളുടെ യാത്രയയപ്പ് പരിപാടികള്‍ക്കുപോലും പൊലിസ് സംരക്ഷണം വാങ്ങേണ്ട അവസ്ഥ ആശങ്കാജനകമാണെന്നും അരുതായ്മകള്‍ക്ക് അരുതെന്നു പറയാനുള്ള അവകാശം അധ്യാപകര്‍ക്കു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്‌റാഹിം മുതൂര്‍ മോഡറേറ്ററായി.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി അബ്ദുല്‍ ലത്വീഫ് വിഷയമവതരിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എച്ച് ബഷീര്‍, ഫാറൂഖ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. ടി. മുഹമ്മദലി, സി.കെ.സി.ടി ജില്ലാ സെക്രട്ടറി പ്രൊഫ. പി.ടി ബഷീര്‍, കെ.പി.എസ്.ടി.എ ജില്ലാ യൂത്ത് വിങ് ചെയര്‍മാന്‍ മനോജ് കുമാര്‍, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രെട്ടറി നുഹ്മാന്‍ ശിബിലി, എസ്.ഇ.യു ജില്ലാ സെക്രട്ടറി വി.പി ഷമീര്‍, കെ.യു.ടി.എ ജില്ലാ സെക്രെട്ടറി ടി. റഷീദ്, കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് പി. അബ്ദുല്‍ ലത്വീഫ്, ട്രഷറര്‍ എം.പി ഫസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."