HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം; ജില്ല അഞ്ചാം സ്ഥാനത്ത്

  
backup
March 31 2018 | 02:03 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6-3


മലപ്പുറം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല അഞ്ചാം സ്ഥാനത്ത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വകയിരുത്തിയ 581.6 കോടിയില്‍ 487.43 കോടി രൂപയും ചെലവഴിച്ചു. ഇന്നലെ വൈകിട്ടുവരെയുള്ള കണക്കു പ്രകാരം 83.81 ശതമാനം തുകയാണ് ജില്ല ചെലവിട്ടിട്ടുള്ളത്.
88.21 ശതമാനം ചെലവഴിച്ച എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. 97.01 ശതമാനം തുക ചെലവഴിച്ചു താനൂര്‍ നഗരസഭയാണ് ജില്ലയില്‍ ഒന്നാമത്. 57.85 ശതമാനത്തിലെത്തിയ തിരൂരങ്ങാടിയാണ് ഏറ്റവും പിറകിലുള്ളത്. മഞ്ചേരി (91.47), പെരിന്തല്‍മണ്ണ (90.19), കൊണ്ടോട്ടി (88.440), മലപ്പുറം (73.17), പരപ്പനങ്ങാടി (65.99), പൊന്നാനി (65.93) എന്നിങ്ങനെയാണ് മറ്റു നഗരസഭകള്‍ ചെലവഴിച്ചത്.
ജില്ലാപഞ്ചായത്തുകളില്‍ ഒരാഴ്ച മുന്‍പുവരെ ഏറ്റവും പിറകിലായിരുന്ന മലപ്പുറം നിലവില്‍ ഏഴാം സ്ഥാനത്താണ്. 70.61 ശതമാനം ചെലവഴിച്ചാണ് മലപ്പുറം ജില്ലാപഞ്ചായത്ത് ഇപ്പോള്‍ ഏഴാമതെത്തിയിരിക്കുന്നത്. 84.09 ശതമാനം ചെലഴിച്ച് എറണാകുളം ജില്ലാപഞ്ചായത്ത് ഒന്നാം സ്ഥാനത്തും 68.92 ശതമാനത്തിലെത്തിയ കാസര്‍കോട് ഏറ്റവും പിറകിലുമാണ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നൂറു ശതമാനം തുകയും ചെലവഴിച്ച് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്താണ് മുന്നിലുള്ളത്. 57.60 ശതമാനം ചെലവഴിച്ച് വണ്ടൂര്‍ ബ്ലോക്ക് സംസ്ഥാനത്തുതന്നെ ഏറ്റവും പിറകിലാണ്. ഗ്രാമപഞ്ചായത്തുകളില്‍ മുതുവല്ലൂരാണ് മുന്നില്‍. പിറകില്‍ വള്ളിക്കുന്ന് പഞ്ചായത്താണ്.
ട്രഷറി നിയന്ത്രണവും ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം നേരിട്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയുടെ പദ്ധതി നിര്‍വഹണം വേഗത്തിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ഏറെ പിറകിലായിരുന്നു. ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ട നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ വേണ്ടത്ര ചെലവഴിക്കാനായില്ലെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് മാസത്തില്‍ 15 ശതമാനം മാത്രമേ ചിലവഴിക്കാനാകൂ എന്ന സര്‍ക്കാര്‍ നിര്‍ദേശവും തദ്ദേശ സ്ഥാപനങ്ങളെ കുഴക്കി. ബജറ്റ് നടപടിക്രമങ്ങളും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതും പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നാം തിയതി മുതല്‍ അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി നിര്‍വഹണം ആരംഭിക്കാനിരിക്കുകയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

പ്രിയ അര്‍ജുന് വിട; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്; സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago