മുടിക്കോട് ജുമാമസ്ജിദില്‍ ജുമുഅ പുനരാരംഭിച്ചു
മഞ്ചേരി: ഏറെ നാളായി അടച്ചിട്ട മുടിക്കോട് മഹല്ല് ജുമാമസ്ജിദില്‍ ഇന്നലെ ജുമുഅ പുനരാരംഭിച്ചു. മധ്യസ്ഥ സമിതിയുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ആര്.ഡി.ഒ പള്ളി തുറന്നത്. വ്യാഴാഴ്ച പള്ളി തുറന്ന ശേഷം ഇന്നലെ ജുമുഅ നിസ്കാരത്തിനായി അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ജുമുഅ നിസ്കാരത്തിനായി വളരെ നേരത്തെ തന്നെ മഹല്ലുനിവാസികള്‍ പള്ളിയില്‍ തിങ്ങിനിറഞ്ഞിരുന്നു. ജുമുഅ നിസ്കാരത്തിനു ഖത്വീബ് മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട് നേതൃത്വം നല്കി.
ജുമുഅക്ക് ശേഷം അഡ്ഹോക്ക് കമ്മിറ്റിയെ അബ്ദുസലാം ദാരിമി കരുവാരക്കുണ്ട് പരിചയപ്പെടുത്തി. തുടര്‍ന്നു സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം, കാന്തപുരം വിഭാഗം പ്രതിനിധി വണ്ടൂര്‍ അബ്ദുറഹിമാന് ഫൈസി, മധ്യസ്ഥ സമിതി കണ്‍വീനര്‍ ഡോ. ഇ.എന്‍ അബ്ദുലത്തീഫ് എന്നിവര്‍ സംസാരിച്ചു. സ്നേഹവും ഐക്യവും നിലനിര്‍ത്തുന്നതിന് ഒരുമയോടെ മുന്നോട്ടുപോകണമെന്നു നേതാക്കള്‍ ഉദ്ബോധിപ്പിച്ചു. മഹല്ലിന്റെ നന്മക്കായി പ്രാര്‍ഥിച്ചും പരസ്പരം ആലിംഗനം ചെയ്തുമാണ് വിശ്വാസികള്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."