റഫറി കളിച്ചിട്ടും വടക്കുകിഴക്ക് തോറ്റു
പരുക്കന്‍ അടവുകള്‍ പയറ്റിയ മിസോറമിന് കൂട്ടായി റഫറി സി സുമന് കുമാറും കളിച്ചു. തൊട്ടതിനും പിടിച്ചതിനും മിസോറമിന് ഫ്രീ കിക്കും കേരള താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡും മുന്നറിയിപ്പും. വടക്കുകിഴക്കന്മാരുടെ തെറ്റുകള്‍ക്ക് നേരെ റഫറി കണ്ണടച്ചു. മിസോറം ഒരു ഗോളിന് പിന്നിലായതോടെ ലൈന്‍ റഫറിമാരും ഓഫ് സൈഡും ഫൗള്‍ വിസിലുമായി കളം നിറഞ്ഞാടി.
മാരകമായ ആക്രമണങ്ങള്‍ക്ക് വിധേയരായി മലയാളി താരങ്ങള്‍ പുല്‍ത്തകിടിയില്‍ കിടന്ന് വേദന കൊണ്ട് പുളയുമ്പോഴും റഫറി വിസില്‍ മുഴക്കാതെ കളി തുടര്‍ന്നു. 64ാം മിനുട്ടില്‍ പി.സി അനുരാഗ് മിസോറം ഗോളി ലാല്‍ തന്പുതിയ റാള്റ്റേയുടെ മാരകമായ ഫൗളിന് വിധേയനായി ആറ് മിനുട്ടാണ് കളിക്കളത്തില്‍ കിടന്നത്. അനുരാഗിന്റെ അവസ്ഥ കാണാതെ കണ്ണു പൊട്ടനായി റഫറി കളി തുടര്‍ന്നു.
കേരളം കലാശപ്പോരിന് ബംഗാളിന്റെ എതിരാളികളാകരുതെന്ന് നിശ്ചയിച്ചുറപ്പിച്ചുള്ള കളത്തിന് പുറത്തെ കളി. ഈ കളികളെയെല്ലാം മറികടന്നാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."