ബി.ജെ.പി വിജയിച്ചാല്‍ പരാജയപ്പെടുക ഇന്ത്യന്‍ ജനത: സി. മോയിന്‍കുട്ടി
കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ പരാജയപ്പെടുക കോണ്‍ഗ്രസോ യു.പി.എയോ ആവില്ല മറിച്ച് ഇന്ത്യന്‍ ജനതയാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി പ്രസ്താവിച്ചു. പുതുപ്പാടി ആച്ചി റാഞ്ച് റിസോര്‍ട്ടില്‍ നടന്ന ജില്ലാ മുസ്ലിം ലീഗ് ദ്വിദിന ക്യാംപില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അധ്യക്ഷനായി.
2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വഴിയൊരുക്കിയതില്‍ കോണ്‍ഗ്രസും മറ്റ് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും തുല്യ പങ്കാളികളാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് പഴയ രാഹുല്‍ അല്ല പുതിയ രാഹുല്‍.
പുതിയ രാഹുല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ്. ഇന്ത്യയിലെ മറ്റ് ജനാധിപത്യ മതേതര സംഘടനകളെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരുമിപ്പിക്കാന്‍ രാഹുലിന് കഴിയട്ടെ എന്ന് മോയിന്‍കുട്ടി പ്രത്യാശിച്ചു. റഫീഖ് സക്കരിയാ ഫൈസി ഉദ്ബോധന ക്ലാസ് നടത്തി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്, ടി.പി ചെറൂപ്പ, വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബീനാ റഷീദ്, സി.വി.എം വാണിമേല്‍ സംസാരിച്ചു. സി.കെ മൊയ്തു, ആമിന ടീച്ചര്‍, വി.എം സുരേഷ് ബാബു എന്നിവരെ മികച്ച ക്യാംപ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഡയറക്ടര്‍ സി.പി.എ അസീസ്, മാനേജര്‍ വി.കെ ഹുസൈന് കുട്ടി, കോ ഓഡിനേറ്റര്‍ എസ്.പി കുഞ്ഞമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടനാ രൂപരേഖ തയാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."