അപരാജിതം സന്തോഷം
കൊല്‍ക്കത്ത: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം അപരാജിതരായി സ്വപ്ന ഫൈനലിലേക്ക് ഓടിക്കയറി. സന്തോഷ് ട്രോഫിയില്‍ സന്തോഷം നിറയ്ക്കാന്‍ കേരളത്തിന് ഇനി ബംഗാള്‍ കടമ്പ മാത്രം. കരുത്തരായ മിസോറമിനെ ഒറ്റ ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.
പകരക്കാരനായി കളത്തിലിറങ്ങിയ വി.കെ അഫ്ദലാണ് 54ാം മിനുട്ടില്‍ നേടിയ ഗോളില്‍ കേരളത്തെ കപ്പിന് അരികില്‍ വരെ എത്തിച്ചത്. കര്‍ണാടകയെ 2-0 ത്തിന് തോല്‍പ്പിച്ച് ആതിഥേയരായ ബംഗാളും ഫൈനലില്‍ എത്തി. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളവും ബംഗാളും ഏറ്റുമുട്ടുന്ന ചരിത്ര ഫൈനല്‍. സാള്‍ട്ട്ലേക്കിലെ വിവേകാന്ദ യുബ ഭാരതി ക്രീഡനില് നാളെ ഉച്ച കഴിഞ്ഞ് 2.30നാണ് ഫൈനല്‍.
സെമി പോരാട്ടത്തിന്റെ പൂര്‍ണ നിയന്ത്രണം മിസോറം ഏറ്റെടുത്തെങ്കിലും ഭാഗ്യവും ഫൈനലും കേരളത്തിന് ഒപ്പമായിരുന്നു. ഗ്രൂപ്പ് തലം മുതല്‍ തോല്‍വി അറിയാതെയാണ് സതീവന്‍ ബാലന് പരിശീലിപ്പിക്കുന്ന കേരള യുവത്വം ഫൈനല്‍ പ്രവേശം ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."