ഇടനിലക്കാരില്ലാതെ കോളനി വികസനപ്രവൃത്തി പൂര്‍ത്തിയാക്കി തിനപുരം കോളനിക്കാര്‍
മേപ്പാടി: ഇടനിലക്കാരെ ഒഴിവാക്കി നിര്‍മാണ പ്രവൃത്തികള്‍ സ്വയം ഏറ്റെടുത്ത് നടത്തി മറ്റുകോളനിക്കാര്ക്ക് മാതൃകയാവുകയാണ് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ തിനപുരം കോളനിക്കാര്‍. സമഗ്ര കോളനി വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളാണ് ആദിവാസികള്‍ നേരിട്ട് ഏറ്റെടുത്ത് നടത്തിയത്.
കോളനിയില്‍ ഇരുനിലകളിലായി 22 കുടുംബങ്ങള്‍ക്കുള്ള വീടുകളാണ് ഇവര്‍ നിര്‍മിച്ചത്. മുപ്പൈനാട് ട്രൈബല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. 40 സെന്റ് മാത്രമാണ് കോളനിക്കാര്‍ക്കുള്ളത്.
ഇതില്‍ അടുപ്പ് കൂട്ടിയത് പോലെയായിരുന്നു നേരത്തെ വീടുകള്‍. എന്നാല്‍ ഇത്രയും കുറഞ്ഞ സ്ഥലത്ത് ഒരു വീടിന് മുകളില്‍ മറ്റൊരു കുടുംബത്തിനുള്ള വീട് കൂട്ടി ഒരുക്കാന്‍ ഇവര്‍ തീരുമാനിക്കുയായിരുന്നു. തുടര്‍ന്ന് മികച്ച സൗകര്യങ്ങളോടെ വീടുകള്‍ നിര്‍മിക്കുകയായിരുന്നു. മൂന്നര ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുക. എന്നാല്‍ ഇത്രയും തുകക്കുള്ളില്‍ തന്നെ മികച്ച സൗകര്യമുള്ള വീടുകള്‍ നിര്‍മിക്കുകയായിരുന്നു. സൊസൈറ്റിക്ക് കീഴിലെ മറ്റു കോളനിയില്‍ ഉള്ളവര്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് തിനപുരം കോളനിക്കാര്‍ തന്നെ നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."