HOME
DETAILS
MAL
ശുഹൈബ് കുടുംബസഹായ നിധി എ.കെ ആന്റണി കൈമാറും
backup
March 31 2018 | 04:03 AM
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശേഖരിച്ച കുടുംബസഹായ നിധി ഏപ്രില്‍ എട്ടിനു വൈകുന്നേരം നാലിനു കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി കൈമാറും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചന യാത്രക്കു കണ്ണൂരില്‍ നല്കുന്ന സ്വീകരണ പരിപാടിയില്‍ വച്ചാണ് ഫണ്ടു കൈമാറുകയെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."