വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വനപാതകളില്‍ രാത്രയാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പുല്‍പ്പള്ളി വനപാതയില്‍ നാലാംമൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തെ തുടര്‍ന്നുള്ള സമിതിയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ദുരൂഹസാഹചര്യത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞതിന്റെ മറവില്‍ പരിസ്ഥിതിവാദികള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതുവഴി യാത്രചെയ്യുന്നവരോ കര്‍ഷകരോ ഇത്തരമൊരു പ്രവൃത്തിക്ക് മുതിരില്ല. ഈ സാഹചര്യത്തില്‍ പരിസ്ഥിതിവാദികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്. മുമ്പ് ബത്തേരി പുല്‍പ്പള്ളി പാതയില്‍ രാത്രിയാത്ര നിരോധനം ചര്‍ച്ചയാവുകയും പാതയില്‍ വരമ്പുകള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇത് പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തിന് പിന്നില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടന്ന സംശയവും ബലപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസ്താവനവരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."