വിള ജലകലണ്ടര്‍ അംഗീകാരം പി.എ.സി യോഗം വിളിച്ചു ചേര്‍ക്കും: മാത്യു ടി തോമസ്
ആലത്തൂര്‍: നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി 'നിറ' യുടെ ഭാഗമായി തയ്യാറാക്കിയ വിള ജല കലണ്ടറിന് അംഗീകാരം നല്‍കുന്നതിനായി സംയുക്ത പി.എ.സി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ 6099 ഹെക്ടര്‍ നെല്‍കൃഷിക്ക് ആവശ്യമായ ജലം യഥാസമയം ലഭ്യമാക്കുന്നതിന് നിറ വിള ജല കലണ്ടര്‍ തയ്യാറാക്കിയിരുന്നു ഇതിന് പി.എ.സി അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കെ.ഡി പ്രസേനന്‍ എം.എല്‍.എ സമര്‍പ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടാതെ മലമ്പുഴ ജലസേചന പദ്ധതിയെ ആശ്രയിച്ച് കൃഷി നടത്തുന്ന ചേരാമംഗലം ആയക്കെട്ട് പ്രദേശത്തില്‍ മലമ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ലഭിക്കേണ്ട ജലം പല്ലാവൂര്‍ ബ്രാഞ്ച് കനാലിലൂടെ ഗായത്രി പുഴയില്‍ എത്തി ചേരാമംഗലം ഹെസ് ഷട്ടറില്‍ എത്തുന്നുണ്ടെങ്കിലും ഗായത്രി പുഴയില്‍ പാറക്കെട്ടുകളും ഗര്‍ത്തങ്ങളും ഉള്ളതിനാല്‍ നീരൊഴുക്ക് തടസപ്പെടുന്നു.
ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി ചേരാമംഗലം ഹെഡ് ഷട്ടറിലേക്ക് ഗായത്രി പുഴയിലൂടെ 1.5 കിലോമീറ്റര്‍ ടണല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഇത് വിശദമായി ശാസ്ത്രീയ പഠനം നടത്തുന്നതിന് ജല സേചന വകുപ്പ് എന്‍ജീനയറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."