സ്വന്തം പേരിലൊരു ആംബുലന്‍സ്; ജനസേവനപാതയില്‍ വ്യത്യസ്തനായി അലി
പട്ടാമ്പി: ആതുരാലയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ആംബുലന്‍സുകള്‍ സര്‍വസാധാരണമാണങ്കിലും സ്വന്തം പേരിലൊരു ആംബുലന്‍സ് ഉടമയെന്നത് അലിക്ക് സ്വന്തം.
ജനസേവനപാതയില്‍ വര്‍ഷങ്ങളായി മൃതദേഹങ്ങള്‍ നിശ്ചിത സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതില്‍ മുന്നോട്ട് വരുന്ന അലിക്ക് ഇതിനകം തന്നെ സാമൂഹ്യപ്രതിബന്ധതക്കുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഈ അംഗീകാരങ്ങളെല്ലാം തന്നെ തന്റെ ആംബുലന്‍സില്‍ ഫ്രയിം ചെയ്ത് വെച്ചിട്ടുമുണ്ട്. ഏത് സമയത്ത് വിളിച്ചാലും ഉടന്‍ അവിടെയെത്തുന്ന അലി ടൗണിലെ ആദ്യകാല ടാക്‌സി ഡ്രൈവറായിരുന്നു.
പട്ടാമ്പി ടൗണില്‍ ആദ്യകാലങ്ങളില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ പ്രയാസപ്പെടുന്നത് നേരില്‍ കണ്ടതാണ് ആംബുലന്‍സ് വാങ്ങാന്‍ പ്രേരണയായതെന്ന് അലി സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്ത് നടക്കുന്ന ആത്മഹത്യ മരണങ്ങളും അപകടമരണങ്ങളില്‍ ചിന്നിചിതറിയ ശരീര ഭാഗങ്ങള്‍ എടുത്ത് തന്റെ ആംബുലന്‍സില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റു തുടര്‍നടപടികള്‍ക്കും പൊലിസിനെ സഹായിക്കുന്നതും ഏറെ കാലമായി പട്ടാമ്പിയില്‍ അലിയുടെ സഹായത്തോടെയാണ്.
അത് കൊണ്ട് തന്നെ പ്രദേശവാസികള്‍ക്ക് ആംബുലന്‍സ് അലിക്കായുടെ സേവനവും മൃതദേഹങ്ങളെ വഹിച്ച് ഏത് രാത്രിയിലും കൊണ്ട് പോകുന്നതിനും പ്രായാധിക്യത്തിലും തയ്യാറാകുന്നതും മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."