യാത്രക്കാരോട് ചിറ്റമ്മ നയം കാട്ടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍
പുതുശ്ശേരി: പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ യാത്രക്കാരോട് ചിറ്റമ്മനയം. കെ.എസ്.ആര്‍ടിസി സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന തമിഴ്‌നാട് ബസുകളാണ് ഈറോഡ് ട്രിച്ചി ഫസ്റ്റാണെന്ന പേരില്‍ ചെറിയ ടിക്കറ്റുകളെ ഇറക്കിവിടുന്നത്.
പാലക്കാടുനിന്നും പുറപ്പെടുന്ന ബസുകള്‍ക്ക് പുതുശ്ശേരി, അട്ടപ്പള്ളം, വാളയാര്‍, ചാവടി, മധുക്കര എന്നവിടങ്ങളിലൊക്കെ സ്റ്റേജുകളുമുണ്ട്.
എന്നാല്‍ വാളയാര്‍, കോയമ്പത്തൂര്‍ ടിക്കറ്റുകള്‍ മാത്രമാണ് ഇവര്‍ കയറ്റുന്നത്. കെ.എസ്.ആര്‍ടിസി സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ക്ക് കല്‍മണ്ഡപം, ചന്ദ്രനഗര്‍, കൂട്ടുപാത, പുതുശ്ശേരി എന്നിവിടങ്ങളിലൊക്കെ ഔദ്യോഗിക സ്റ്റോപ്പുകളുമുണ്ടെന്നിരിക്കെ ഇവിടങ്ങളിലെല്ലാം യാത്രക്കാരെ കയറ്റാനും ഇറക്കാനും ഉത്തരവുണ്ട്.
ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് തമിഴ്‌നാട് ബസുകളുടെ പ്രവൃത്തികള്‍. മാത്രമല്ല ഈറോഡ്, ട്രിച്ചി ബസുകളൊക്കെ ഗാന്ധിപുരം ബസ്റ്റാന്റ് വരെ പോകണമെന്നിരിക്കെ മിക്കബസുകളും ഉക്കടത്ത് യാത്ര അവസാനിപ്പിക്കുകയാണ്. ഗാന്ധിപുരത്തേക്ക് പോകാനായി ഇത്തരം ബസുകളില്‍ കയറുന്നവര്‍ക്ക് ഉക്കടത്തിറങ്ങാനാണ് ഇവര്‍ പറയുന്നത്. യ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പാലക്കാട് നിന്നും പുതുശ്ശേരി വരെയുള്ള ചാര്‍ജ് കഴിഞ്ഞാല്‍ ഇതിനിടക്കുള്ള ഔദ്യോഗിക സ്റ്റോപ്പുകളാണ്.
യാത്രക്കാരെ ഇറക്കിക്കൊടുക്കുമ്പോള്‍ തമിഴ്‌നാട് ബസുകള്‍ക്കു മാത്രം യാത്രക്കാരോടുള്ള അവഗണ തുടരുന്നത്. മാത്രമല്ല തമിഴ്‌നാട് ബസുകള്‍ ഭൂരിഭാഗവും ഇപ്പോഴും ടിക്കറ്റ് റാക്കുകളാണ് ഉപയോഗിക്കുന്നത്.
യാത്രക്ക് ഇവര്‍ നല്‍കുന്ന ടിക്കറ്റിന്റെ ചാര്‍ജ് നല്‍കണം. ഇതിനെതിരേ പ്രതികരിക്കാനും മിനിമം 15 രൂപ ചാര്‍ജ് നല്‍കി ഇറക്കാനാണ് കല്‍പ്പിക്കുന്നത്. പുതുശ്ശേരി കഴിഞ്ഞ അട്ടപ്പള്ളത്തിന് എവിടെ നിന്ന് കയറിയാലും 45 രൂപയാണ് കോയമ്പത്തൂര്‍ ചാര്‍ജ്. വാളയാറാണെങ്കില്‍ 35 രൂപയും വാങ്ങിയാണ് ഇവരുടെ കൊള്ളയടി.
കെ.എസ്.ആര്‍.ടി.സിയിലാണെങ്കില്‍ കൃത്യമായ ചാര്‍ജ് രേഖപ്പെടുത്തിയ ഇലക്‌ട്രോണിക് മെഷീനിലെ ടിക്കറ്റാണ് നല്‍കുന്നത്. മാത്രമല്ല യാത്രക്കാരെ ഹാന്റ് ബാഗുകള്‍ പോലും ലഗേജിടാക്കുന്ന പ്രവണതയാണ് തമിഴ്‌നാട് ബസുകള്‍ക്ക്. കല്‍മണ്ഡപതു പുതുശ്ശേരിയുമൊക്കെ ബസുകള്‍ നിര്‍ത്തി ആളെ കയറ്റുമെങ്കിലും ഇവിടേക്ക് യാത്രക്കാരെ ഇറക്കില്ലെന്ന നിലപാടാണ് ഇവര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."