HOME
DETAILS

ചക്കയെ ഔദ്യോഗിക ഫലമാക്കിയത് ബാലകൃഷ്ണന്റെ നിവേദനത്തിന്റെ ഫലം

  
backup
March 31 2018 | 05:03 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%86-%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%ab%e0%b4%b2%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

ആലത്തൂര്‍: ധനമന്ത്രി തോമസ് ഐസക്കക്കിന്റെ വിളി വരുവോളം ബാലകൃഷ്ണന്‍ അറിഞ്ഞില്ല ചക്കയെ ഔദ്യോഗിക ഫലമാക്കിയത് തന്റെ നിവേദന ഫലമാണെന്ന്. നല്ല തേന്‍ വരിക്ക ചക്കപ്പഴം തിന്നതുപോലെ പോലെ മധുരിക്കുകയാണ് കാവശ്ശേരി ജി.എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപകനായ ബാലകൃഷ്ണന്റെ മനം. ഒറ്റപ്പാലം മനിശ്ശേരി പനയങ്കïത്ത് മഠം തൃക്കോട് ബാലകൃഷ്ണന്‍ 2016 ലാണ് ഇതു സംബന്ധിച്ച നിവേദനം നല്‍കിയത്.
ഇതേക്കുറിച്ച് തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ, ചക്കയാണിന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. കൃഷിമന്ത്രി സുനില്‍ കുമാര്‍ പറഞ്ഞാണ് ആ നാള്‍വഴി ഞാന്‍ അറിഞ്ഞത്. ഒറ്റപ്പാലം മനിശേരിയിലെ ബാലകൃഷ്ണന്‍ തൃക്കണ്ണൂര്‍ എനിക്കൊരു നിവേദനം നല്‍കി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് അയല്‍നാടുകളിലും വിദേശത്തും പ്രിയം കൂടി വരികയാണ്. സംസ്ഥാനത്ത് ലഭ്യമാകുന്ന ചക്കയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ സംസ്ഥാന സമ്പദ്ഘടനക്ക് അത് കൈത്താങ്ങാകും. ചക്കയുടെ പ്രാധാന്യത്തെക്കുറിച്ച് വിപണനസാധ്യതകളെ കുറിച്ചും മലയാളികള്‍ വേïത്ര ബോധവാന്മാരല്ല. ഈ പശ്ചാത്തലത്തില്‍ ചക്കയെ സംസ്ഥാനഫലം എന്ന പദവി നല്‍കി അംഗീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ചക്കയുടെ പെരുമ ജനങ്ങളിലെത്തിക്കാന്‍ ഇത് സഹായകരമാകും.
ഫയല്‍ മന്ത്രിമാരായ എ.കെ ബാലനും സുനില്‍കുമാറിനും നല്‍കി. സുനില്‍ കുമാര്‍ ഇതു മുഖ്യമന്ത്രിക്കും. മറ്റു ഫലങ്ങളെയൊന്നും സംസ്ഥാന ഫലമായി അംഗീകരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചക്ക സംസ്ഥാനഫലമായി തീരുമാനിച്ച് ഉത്തരവിറങ്ങി. ചക്കയുടെ ഉത്സാഹക്കമ്മിറ്റിക്കാരെല്ലാം അഭിനന്ദനങ്ങളും മറ്റും അറിയിച്ചുകൊïിരിക്കുകയാണ്.
ബാലകൃഷ്ണന്‍ മാഷിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമുïായത് എന്ന് ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴാണ് അദ്ദേഹം അറിയുന്നത്. ആലത്തൂര്‍ കാവശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മാഷാണ് അദ്ദേഹം. ഇത്തവണ പാലക്കാട് ജില്ല വനമിത്ര അവാര്‍ഡ് മാഷിനാണ് ലഭിച്ചത്. ഒന്നരയേക്കര്‍ സ്ഥലത്ത് ഒരു മുളന്തോട്ടം വെച്ചുപിടിപ്പിച്ചതിനാണ് ഈ അംഗീകാരം. മാഷിന്റെ വീട്ടില്‍ എട്ടു പ്ലാവുകളുï്. ചക്ക സുലഭം. പുഴുക്കായും കറിയായും പഴമായും ഉപയോഗിച്ചാലും സുഹൃത്തുക്കള്‍ക്കെല്ലാം നല്‍കാന്‍ പിന്നെയും ബാക്കി.
ഏതായാലും എന്റെ വീട്ടിലെ പ്ലാവുകളെല്ലാം വലിയ സന്തോഷത്തിലാണെന്നു തോന്നുന്നു. പത്തോളം പ്ലാവുï് മന്‍മോഹന്‍ ബംഗ്ലാവില്‍. വളരെ പ്രായം ചെന്നതാണെന്നു മാത്രം. പക്ഷേ, ഈ വര്‍ഷം ഒരു 300 400 ചക്കയെങ്കിലുമുï്. ചില സാമ്പിള്‍ ഫോട്ടോകള്‍ ഇതോടൊപ്പമുï്. ഒരു കുഴപ്പം മാത്രം. ഒരെണ്ണമൊഴികെ ബാക്കിയെല്ലാം കൂഴയാണ്. പുഴുക്കും കറിയും ഇനി കുറേക്കാലം ചക്കയുടേതാവും എന്നു പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ബാലകൃഷ്ണന് മന്ത്രിയുടെ വിളി എത്തുന്നത്. അപ്പോഴും തന്റെ നിവേദനമാണ് ഇതിനു നിമിത്തമായതെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ക്ക
അവകാശ വാദത്തിനു മുതിര്‍ന്നതുമില്ല. മന്ത്രി വിളിച്ചു പറഞ്ഞ ശേഷം ആ കാര്യം സന്തോഷത്തോടെ ഈ ലേഖകനെ അറിയിക്കുക മാത്രം ചെയ്തു. തനിക്ക് ഫേസ് ബുക്കും വാട്‌സാപ്പും ഒന്നും ഇല്ലാത്തതിനാല്‍ മന്ത്രിയുടെ പോസ്റ്റ് കാണാന്‍ പറ്റില്ലെന്നും ഒന്നു നോക്കിയിട്ട് അഭിപ്രായം പറയണമെന്നും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago