സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: മൂന്നു ബസുകള്‍ സര്‍വിസുകള്‍ നടത്തുന്ന റൂട്ടില്‍ സ്വകാര്യ ബസുകള്‍ യാതൊരു മുന്നറിയിപ്പുകളും കൂടാതെ നിര്‍ത്തി വെക്കുന്നതായി വ്യാപകമായ പരാതി. ഇരിങ്ങാലക്കുടയില്‍ നിന്നു തുറവന്‍കാട്, മുരിയാട്, ആനന്ദപുരം, ചാലക്കുടി വഴി സര്‍വ്വീസ്സുകള്‍ നടത്തുന്ന മൂന്നു ബാുകളില് രണ്ടു ബാുകളാണു കഴിഞ്ഞ ഒരാഴ്ചയായി യാതൊരു കാരണങ്ങളും ഇല്ലാതെ സര്യളാുകള് നിര്‍ത്തി വച്ചിരിക്കുന്നത്.
കര്‍ഷക തൊഴിലാളികളും സാധാരണക്കാരായ ജനങ്ങളും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ബസുകളെയാണ്. മിക്ക മുടക്കു ദിവങ്ങളിലും മൂന്നു ബസുകളും സര്‍വിസുകള്‍ മുടക്കാറുണ്ടെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്. ബസ് സര്‍വിസുകള്‍ അനധികൃതമായി നിര്‍ത്തിവെക്കുന്നതിനെ കുറിച്ച് ഇരിങ്ങാലക്കുട ജോയിന്റ് ആര്.ടി.ഒ.വിനു പി.എം. വേലായുധന്, പി.എ.രാമചന്ദ്രന് എന്നിവരുടെ നേതൃത്വ ത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.
എത്രയും വേഗം ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമര നടപടികള്‍ ആരംഭിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."