ഓഖി പുനരധിവാസം: സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് സൂസപാക്യം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.
സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസപാക്യം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജോലി , വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ പോലും സര്‍ക്കാറിന്റെ കൈയില്‍ കണക്കില്ല. 146 പേര് മരിച്ചെന്നാണ് സഭയുടെ കണക്ക്. എന്നാല്‍ 49 കുടുംബങ്ങള്‍ക്കു മാത്രമാണ് കുറച്ചെങ്കിലും സഹായം കിട്ടിയത്.
സഹായം സമയബന്ധിതമായി നല്കുന്നതില് സര്‍ക്കാര്‍ അലംഭാവം കാണിച്ചു എന്നുവേണം മനസിലാക്കാന്‍.
പാര്‍ട്ടി സമ്മേളനങ്ങള്‍ ഉണ്ടായതാണ് സഹായം വൈകിയതെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ അതല്ല കാരണമെന്ന് ഇപ്പോള്‍ മനസിലായി.
സര്‍ക്കാര്‍ സമാഹരിച്ച ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണം. സഭയ്ക്കു ലഭിച്ച ഫണ്ട് പുറത്തുവിടുമെന്നും സൂസപാക്യം പറഞ്ഞു.
തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി. സഹായത്തിനായി ഇനിയും സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുമെന്നും സര്‍ക്കാര്‍ സഹായം ഇല്ലാതെ പറ്റില്ലെന്നും സൂസപാക്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."