പൊതുപണിമുടക്ക് വിജയിപ്പിക്കും: നാഷണല്‍ ലേബര്‍ യൂനിയന്‍
കൊച്ചി: നരേന്ദ്രമോദി സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് നാഷണല്‍ ലേബര്‍ യൂണിയന് സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. ഏപ്രില്‍ രണ്ടിലെ പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്ത് ഇറങ്ങണമെന്ന് എന്‍.എല്‍.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
പുതിയ നിയമ നിര്‍മാണത്തിലൂടെ വന്‍കിട കുത്തക കോര്‍പറേറ്റുകളുടെ താല്പര്യം മാത്രമാണ് നരേന്ദ്രമോദി സംരക്ഷിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളെയോ ജനങ്ങളെയോ കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിന്റേത്.
കടുത്ത തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂനിയന്‍ ദേശീയ വ്യാപകമായി നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്നു നടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും എന്‍.എല്‍.യു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."