അടിസ്ഥാന വര്‍ഗത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരേ പോരാട്ടം തുടരും: ബി.ഡി.ജെ.എസ്
കൊച്ചി: അടിസ്ഥാന വര്‍ഗത്തിന് സാമൂഹികനീതി നിഷേധിക്കപ്പെടുന്ന വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരേ ശക്തമായ പോരാട്ടം തുടരുമെന്ന് ഭാരത് ധര്‍മജന സേന ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി വിജയന്‍. ബി.ഡി.ജി.എസ് എറണാകുളം നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്ന ഭൂമാഫിയകളില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കണം. മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക, രണ്ടാം ഭൂപരിഷ്‌കരണം ഉടന്‍ നടപ്പലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഭാരത് ധര്‍മജന സേന സംസ്ഥാനവ്യാപകമായി പ്രക്ഷോഭം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം പുതിയ ഭാരവാഹികളായി കെ.കെ. പീതാംബരന്‍(പ്രസിഡന്റ്), അര്‍ജുന്‍ ഗോപിനാഥ്, ഇ.കെ. സുരേഷ്‌കുമാര്‍, എം.വി. രവി(വൈസ് പ്രസിഡന്റുമാര്‍), എം.ബി. ജയഷൂര്‍(ജനറല്‍ സെക്രട്ടറി), എസ്. സതീഷ്‌കുമാര്‍ കുളങ്ങര, ലിജു പുഷ്‌കരന്‍, ഐ. ശശിധരന്‍, വിജയന്‍ തെരിശാന്തറ(സെക്രട്ടറിമാര്‍), മിഥുന്‍ ഷാജി, ജയമാധവ് മാധവശേരി, സി.എസ്. രമേഷ്, ആര്‍. ഗംഗാധരന്‍(ജോ. സെക്രട്ടറിമാര്‍), രാജേഷ് പി. സുന്ദരം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ് അധ്യക്ഷത വഹിച്ചു. ് കെ.എസ്. വിജയന്‍, അഡ്വ. ശ്രീകുമാര്‍ തട്ടാരേത്ത്, വി.എസ്. രാജേന്ദ്രന്‍, എം.വി. വിജയന്‍ പ്രസംഗിച്ചു. കെ.കെ. പീതാംബരന്‍ സ്വാഗതവും എം.ബി. ജയഷൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."