HOME
DETAILS

പീഡാനുഭവ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു

  
backup
March 31 2018 | 06:03 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%be%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

കൊച്ചി: ലോകത്തിന്റെ പാപപരിഹാരത്തിനായി യേശുദേവന്‍ പീഡകള്‍ സഹിച്ചു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ച് പാപഹാരത്തിനായി നടത്തുന്ന കുരിശിന്റെ വഴി പ്രദക്ഷിണവും പീഡാനുഭവ തിരുക്കര്‍മ്മങ്ങളും ദേവാലയങ്ങളില്‍ നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.
എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. പകല്‍ 3.15 കുരിശിന്റെവഴിയും നഗരികാണിക്കല്‍ പ്രദക്ഷിണവും നടന്നു. വൈകിട്ട് ഏഴിന് പട്ടണം ചുറ്റിയുള്ള കുരിശിന്റെ വഴിയും കബറടക്ക് ശുശ്രൂഷയും നടന്നു. ഉയര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ രാത്രി 11.45ന് ആരംഭിച്ചു.
അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉയിര്‍പ്പ് ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പറവൂര്‍ കോട്ടയ്ക്കാവ് പള്ളിയിലെ ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുത്തു. രാത്രിയില്‍ നടന്ന പാതിരാക്കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ 6.30ന് പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുരിശിന്റെ വഴി, പീഡാനുഭവ സന്ദേശം എന്നിവയും നടന്നു. വൈകുന്നേരം 4.30ന് കുരിശിന്റെ ആരാധന, പ്രസംഗം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബനം എന്നിവയും ഉണ്ടായിരുന്നു. തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കൊച്ചി ബ്രഹ്മപുരം ചെറുകോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കേബായ സുറിയാനി പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കബാവ നേതൃത്വം നല്‍കി.
മലയാറ്റൂരിലും മരക്കുരിശേന്തി പതിനായിരങ്ങള്‍ ദുഃഖവെള്ളി ആചരിക്കാനെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago