HOME
DETAILS

സോഷ്യല്‍ ഫോറസ്ട്രി വൃക്ഷത്തൈ വിതരണം: പഴയ നിരക്ക് ഈടാക്കാന്‍ തീരുമാനം

  
backup
June 03 2016 | 19:06 PM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%b7

മാനന്തവാടി: സാമൂഹ്യ വന വല്‍ക്കരണ വിഭാഗം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ മാസത്തില്‍ വിതരണം ചെയ്യുന്ന വൃക്ഷ തൈകള്‍ക്ക് പഴയ നിരക്ക് തന്നെ ഈടാക്കാന്‍ തീരുമാനം. 2010 മുതല്‍ നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് സര്‍ക്കാരിലേക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്തതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ തന്നെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ചുഴലി, കുന്താണി, ബേഗൂര്‍ നഴ്‌സറികളിലെത്തി നിരവധി പേരാണ് മടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് പഴയ നിരക്കില്‍ തന്നെ വൃക്ഷതൈകള്‍ വിതരണം ചെയ്യാന്‍ സാമൂഹ്യ വന വല്‍ക്കരണ വിഭാഗം പ്രിന്‍സിപ്പല്‍ സി.സി.എഫ് നിര്‍ദേശം നല്‍കിയത്. മുമ്പേ അപേക്ഷ നല്‍കിയ സ്‌കൂള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് സൗജന്യമായി ജൂണ്‍ അഞ്ചിനുള്ളില്‍ തന്നെ തൈകള്‍ വിതരണം ചെയ്തു തീര്‍ക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 50 പൈസ നിരക്കിലും ഗവ. സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവക്ക് രണ്ട് രൂപ നിരക്കിലും വ്യക്തികള്‍ക്ക് ആദ്യ 10 വൃക്ഷ തൈകള്‍ക്ക് രണ്ട് രൂപ നിരക്കിലും പിന്നീടുള്ള ഒരോ എണ്ണത്തിനും ആറ് രൂപ നിരക്കിലുമാണ് തൈകള്‍ തുക നിശ്ചയിച്ചിട്ടുള്ളത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി യുവ ജന സംഘടനകള്‍ക്കും സൗജന്യ നിരക്കില്‍ വൃക്ഷ തൈകള്‍ നടാന്‍ നിര്‍ദേശമുണ്ട്. പതിമുഖം, ആര്യവേപ്പ്, ഉറുമാമ്പഴം, ഗുല്‍മോഹര്‍, സീതാപ്പഴം, കണിക്കൊന്ന, കറിവേപ്പില, മഹാഗണി തുടങ്ങി 22 തൈകളാണ് വിതരണം ചെയ്യുക. നട്ട തൈകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആദ്യമായി മാവ്, അയനിപ്ലാവ്, പ്ലാവ് എന്നീ ഫല വൃക്ഷ തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുമ്പേ അപേക്ഷ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ വൃക്ഷ തൈ വിതരണം ചെയ്യുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago