ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഇനിയൊരിക്കലും കളിക്കില്ല: കരഞ്ഞ് മാപ്പപേക്ഷിച്ച് ഡേവിഡ് വാര്‍ണറും
മെല്‍ബണ്‍: പന്ത് ചുരണ്ടലിനെത്തുടര്‍ന്ന് പുറത്തായ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും മാപ്പപേക്ഷിച്ച് രംഗത്ത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഇനിയൊരിക്കലും കളിക്കില്ലെന്നു പറഞ്ഞ വാര്‍ണര്‍ കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തു. വിവാദത്തിന്റെ എല്ലാ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് കളിക്കുന്നതിലൂടെ രാജ്യത്തിന്റെ മഹത്വം ഉയര്‍ത്താനാണ് ശ്രമിച്ചത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരോടും മാപ്പു ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പേര് മോശമാക്കിയതില്‍ ഖേദിക്കുന്നുവെന്നും വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട സ്റ്റീവ് സ്മിത്ത് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പപേക്ഷിച്ചിരുന്നു. ട്വിറ്ററിലൂടെ വാര്‍ണറും മപ്പപേക്ഷിച്ചിരുന്നു.
Watch LIVE: David Warner speaks to the media in Sydney https://t.co/Psybip9QLZ
— cricket.com.au (@CricketAus) March 31, 2018
കേപ്ടൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെ പന്തു ചുരണ്ടിയെന്നതാണ് ഇവര്‍ക്കെതിരായ നടപടിക്കു കാരണം. സ്മിത്തിനും വാര്‍ണര്‍ക്കും ഒരോ വര്‍ഷവും ബാന്‍ക്രോഫ്റ്റിന് ഒന്‍പതു മാസവുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."