ഫയലുകള്‍ കടത്തിയ കേസ്: പകര്‍പ്പുകള്‍ എത്തിച്ചു
നെടുങ്കണ്ടം: കോടതിയില്‍ നിന്ന് പെറ്റികേസ് ഫയലുകള്‍ വക്കീല്‍ ഗുമസ്തന് കടത്തിയ സംഭവത്തില്‍ കാണാതായ ഫയലുകളുടെ പകര്‍പ്പ് പൊലിസ് സ്റ്റേഷനില്‍ നിന്നും കോടതിയിലേക്ക് തിരികെയെത്തിക്കാന്‍ നടപടി തുടങ്ങി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നിന്നും കാണാതായ ഫയലുകളാണ് തിരികെ എത്തിച്ചത്. കാണാതായ 113 പെറ്റികേസ് ഫയലുകളില്‍ 109 എണ്ണം പൊലിസ് കണ്ടെത്തി കോടതിയില്‍ തിരികെയെത്തിച്ചു.
പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന പെറ്റിക്കേസ് ഫയലുകളുടെ പകര്‍പ്പാണു കോടതിയില്‍ എത്തിക്കുന്നത്. ഫയല്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് മുണ്ടിയെരുമ നടുപ്പറമ്പില്‍ ബിനോയി (42)യെ നെടുങ്കണ്ടം പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഫയലുകള്‍ കടത്തിയെന്ന് മജിസ്ട്രേട്ട് നടത്തിയ അന്വേഷണത്തിലാണു കണ്ടെത്തിയത്.
പെറ്റിക്കേസ് ഫയലുകളിലെ പ്രതികള്‍ക്കു കോടതി വീണ്ടും സമന്‍സ് അയക്കും. ഇവരില്‍ നിന്നും മൊഴിയെടുത്തശേഷം കേസിലെ നടപടികള്‍ തുടരുമെന്നാണ് കോടതിയില്‍ നിന്നും ലഭിക്കുന്ന വിവരം. അതേസമയം, കടത്തിയ ഫയലുകള്‍ വക്കീല്‍ ഗുമസ്തന് കത്തിച്ചു കളഞ്ഞെന്നാണു പൊലിസിനു ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."