മറയൂരിലെ മുഴുവന്‍ ആദിവാസികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി
മറയൂര്‍: കേരളത്തില്‍ ആദ്യമായി മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി മറയൂര്‍ പഞ്ചായത്ത്. വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് കമ്പിളിപ്പുതപ്പും എസ്.സി കുട്ടികള്‍ക്കു ലാപ്‌ടോപ്പും നല്‍കി. മറയൂര്‍ പഞ്ചായത്തിലെ 1989 ഗോത്രവര്‍ഗക്കാര്‍ക്കാണു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കലക്ടര്‍ ജി.ആര്‍ ഗോകുല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മറയൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ദേവികുളം സബ് കലക്ടര്‍ പദവിയില്‍നിന്നു മാറി പോകുന്നതിനു മുന്‍പു മുഴുവന്‍ അപേക്ഷകളും പരിശോധിച്ചു സാധുത നല്‍കിയതു ശ്രീറാം വെങ്കിട്ടരാമനാണ്.
പഞ്ചായത്തില്‍ അടയ്‌ക്കേണ്ട തുക കൈമാറിയതും ശ്രീറാം ആണ്. അദ്ദേഹത്തിനു ലഭിച്ച അവാര്‍ഡ് തുകയാണ് ഇതിനായി വിനിയോഗിച്ചത്. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് അധ്യക്ഷനായി. മറയൂര്‍ പഞ്ചായത്തില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന 1720 പേര്‍ക്കു കമ്പിളിപ്പുതപ്പ് വിതരണവും 50 എസ്.സി കുട്ടികള്‍ക്കു ലാപ്‌ടോപ്പ് വിതരണവും ലൈഫ് ഭവനപദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും നടന്നു.
പുതുക്കുടിയിലെ മണിമുത്തുവിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് 68 ാം വയസില്‍. ആദിവാസി പിന്‍തലമുറക്കാരന്‍കൂടിയാണു മണിമുത്തു. നേട്ടത്തില്‍ കലക്ടര്‍ ഗോകുല്‍ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ചു. ഭവന നിര്‍മാണം, കാര്‍ഷികം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാംതന്നെ മറയൂര്‍ പഞ്ചായത്ത് കാര്യക്ഷമമായ നേട്ടമുണ്ടാക്കിയെന്നു കലക്ടര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."