കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മാണത്തിലെ അപാകത; അപകടങ്ങള്‍ വര്‍ധിക്കുന്നു
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡ് നിര്‍മാണത്തിലെ അപാകത കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നതായി ആരോപണം. റോഡില്‍ കഴിഞ്ഞ ആ റു മാസത്തിനിടെ പൊലിഞ്ഞത് എഴോളം ജീവനുകളാണ്. കഴിഞ്ഞ ചൊവ്വാഴ്ച മേലുകാവില്‍ ഒട്ടോറിക്ഷ മറിഞ്ഞ് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരണപ്പെട്ടിരുന്നു. കുത്തനെയുള്ളയിറക്കത്തിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
ഈ റോഡ് ആധുനിക രീതിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയിരുന്നു. എന്നാല്‍ വളവുകള്‍ നികത്തിയില്ലെന്ന് മാത്രമല്ല റോഡ് വീതി കൂട്ടുന്നതും കടലാസിലൊതുങ്ങി. റോഡ് മിനുസമായതോടുകൂടി അപകടങ്ങളും വര്‍ദ്ധിച്ചു. കാഞ്ഞിരപ്പള്ളി- കാഞ്ഞിരംകവല റോഡ് വികസനത്തില്‍ ഈരാറ്റുപേട്ട നഗരത്തിലെ നിര്‍മാണങ്ങളില്‍ വന്നിട്ടുള്ള അപാക തകള്‍ക്കെതിരേ പ്രതിഷേധവുമായി നഗരസഭാ ചെയര്മാന് ടി.എം റഷീദ് രംഗത്തുവന്നു.
സി.സി.എം പെട്രോള്‍ പമ്പ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന് വരെയുള്ള നിര്‍മാണത്തില്‍ വ്യാപകമായി പരാതിയുള്ളതായി നഗരസഭ ചെയര്മാന് പറഞ്ഞു. പല സ്ഥലങ്ങളിലും പൊതുമരാമത്ത് വകുപ്പ് റോഡ് വീതി കൂട്ടാന്‍ തയാറായിട്ടില്ല. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന റോഡിന്റെ പുറമ്പോക്കുകള്‍ പിടിച്ചെടുത്ത് റോഡ് വീതി കൂട്ടാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രിയ്ക്ക് പരാതി അയച്ചതായും നഗരസഭ ചെയര്മാന് ടി.എം റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."